കൊച്ചി മെട്രോ സുരക്ഷാ പരിശോധന ആരംഭിച്ചു

Update: 2018-05-28 18:26 GMT
Editor : Subin
കൊച്ചി മെട്രോ സുരക്ഷാ പരിശോധന ആരംഭിച്ചു

ഇന്ന് മുതല്‍ മൂന്ന് ദിവസമാണ് പരിശോധന. സുരക്ഷാ കമ്മീഷണര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മെട്രോ ഓടിത്തുടങ്ങും

കൊച്ചി മെട്രോയുടെ അവസാനവട്ട സുരക്ഷാ പരിശോധന തുടങ്ങി. മെട്രോറെയില്‍ സുരക്ഷാ കമ്മീഷ്ണറുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഇന്ന് തുടങ്ങുന്ന പരിശോധന മെയ് 5 ന് അവസാനിക്കും. പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചതിന് ശേഷം മാത്രമെ ഉദ്ഘാടന തീയ്യതിയില്‍ തീരുമാനമാകുവെന്നും കെഎംആര്‍എല്‍ എംഡി ഏലിയാസ് എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.

പരിശോധനയില്‍ അനുമതി കിട്ടിയാല്‍ മെട്രോ ഓടിത്തുടങ്ങും. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ട സര്‍വീസ്. ഈ ദൂരത്തില്‍ 11 സ്‌റ്റേഷനുകളാണുള്ളത്. 9 സ്‌റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പരിശോധന പൂര്‍ത്തിയായാല്‍ 13 കിലോമീറ്റര്‍ ദൂരം തുടര്‍ച്ചയായി ട്രയല്‍ സര്‍വീസ് തുടങ്ങും. ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനം, ഓപ്പറേഷന് കണ്‍ട്രോള്‍ സെന്ററിലെ സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ചായിരിക്കും ഓട്ടത്തിന് അനുമതി നല്‍കുക.

കൊച്ചി മെട്രോ യാഥ്യാര്‍ഥ്യമാകുന്നതോടെ കൊച്ചിയിലെ ഗതാഗത കുരുക്കിന് കുറവുണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News