ഹോക്കി സ്‌റ്റേഡിയത്തിന് മുന്നിലെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെ പ്രതിഷേധം

Update: 2018-05-28 14:39 GMT
Editor : Subin
ഹോക്കി സ്‌റ്റേഡിയത്തിന് മുന്നിലെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെ പ്രതിഷേധം
Advertising

പരിശീലനത്തിന് എത്തുന്ന പെണ്‍കുട്ടികള്‍ക്ക് വഴി നടക്കാന്‍ വയ്യാതായോടെ ബാലാവകാശ കമ്മീഷന് പരാതിനല്‍കിയിരിക്കുകയാണ് കായിക അധ്യാപകര്‍.

കേരളത്തിലെ ഏക സിന്തറ്റിക്ക് ടര്‍ഫുള്ള കൊല്ലം ഹോക്കി സ്‌റ്റേഡിയത്തിന് മുന്നില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പ്പനശാലയും തുറന്നു. സ്‌റ്റേഡിയത്തിന് മുന്നില്‍ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് തുടങ്ങിയതിനെതിരെ പ്രതിഷേധം ശത്കമാകവേയാണ് കണ്‍സ്യൂമര്‍ഫെഡും മദ്യവില്‍പ്പന കേന്ദ്രവുമായി എത്തിയത്. പരിശീലനത്തിന് എത്തുന്ന പെണ്‍കുട്ടികള്‍ക്ക് വഴി നടക്കാന്‍ വയ്യാതായോടെ ബാലാവകാശ കമ്മീഷന് പരാതിനല്‍കിയിരിക്കുകയാണ് കായിക അധ്യാപകര്‍.

Full View

രാജ്യത്തെ ഏറ്റവും മികച്ച സിന്തറ്റിക്ക് പ്രതലമുള്ള കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയത്തിന് മുന്നില്‍ കഴിഞ്ഞമാസമാണ് ബിവറേജസ് കോര്‍പ്പറേന്‍ ഔട്ട്‌ലറ്റ് തുറന്നത്. മദ്യം വാങ്ങാനെത്തുന്നവരില്‍ ചിലര്‍ കായിക പരിശീലനത്തിന് എത്തുന്ന പെണ്‍കുട്ടികളെ അസഭ്യം പറയുന്നത് പതിവായതോടെ കായിക അധ്യാപകര്‍ പരാതി കളക്ടര്‍ക്ക് അടക്കം പരാതി നല്‍കി. പരാതി ഒരാഴ്ച്ച പിന്നിടവേയാണ് പ്രതികാരമെന്ന വിധം കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പ്പന കേന്ദ്രം കൂടി ഇവിടേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നടപടിക്കെതിരെ കായിക അധ്യാപകര്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്. കുട്ടികളോട് അപമര്യാതയായി പെരുമാറുന്നത് പതിവായതിനാല്‍ സ്‌പോര്‍ട്‌സ് കൌണ്‍സിലിലെ കുട്ടികള്‍ ഹോക്കി സ്‌റ്റേഡിയത്തിലെ പരിശീലനം നിര്‍ത്തിവച്ചിരിക്കുകയാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News