സോളാറില്‍ വീണ്ടും നിയമോപദേശം: സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷം

Update: 2018-05-28 02:29 GMT
Editor : Sithara
സോളാറില്‍ വീണ്ടും നിയമോപദേശം: സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷം

ആദ്യത്തെ നിയമോപദേശം തെറ്റായിരുന്നതുകൊണ്ടാണോ പുതിയ ഉപദേശം തേടുന്നതെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.

സോളാര്‍ ആരോപണത്തില്‍ കേസെടുക്കാന്‍ വീണ്ടും നിയമോപദേശം തേടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷം. ആദ്യത്തെ നിയമോപദേശം തെറ്റായിരുന്നതുകൊണ്ടാണോ പുതിയ ഉപദേശം തേടുന്നതെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. മുഖ്യമന്ത്രി മാപ്പ് പറയണെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളം വിളിക്കേണ്ടി വന്നത് ഗതികേടുകൊണ്ടാണെന്ന് കെ സി ജോസഫും വിമര്‍ശിച്ചു.

Full View

സോളാറില്‍ കേസെടുക്കുന്ന പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞ ശേഷം വീണ്ടും നിയമോപദേശം തേടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെയാണ് പ്രതിപക്ഷ ചോദ്യം ചെയ്യുന്നത്. സര്‍ക്കാര്‍ നടപടികള്‍ അവരെതന്നെ തിരിഞ്ഞുകുത്തുമെന്ന് കെ മുരളിധീരന്‍ മുന്നറിയിപ്പ് നല്‍കി. നിയമസഭാ സമ്മേളനം വിളിച്ച നടപടിയെ ഉമ്മന്‍ചാണ്ടി സ്വാഗതം ചെയ്തപ്പോള്‍ വൈകി വെന്ന വിവേകമാണെന്ന് കെ സി ജോസഫ് പ്രതികരിച്ചു.

വീണ്ടും നിയമോപദേശം തേടുന്നതുള്‍പ്പെടെ നടപടികള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന വിലയിരുത്തലിലാണ് യുഡിഎഫ് ക്യാമ്പ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News