സംസ്ഥാനത്തെ 80 ശതമാനം കിണറുകളിലും മലിനജലം
ജല സമൃദ്ധമായ കേരളം ശുദ്ധജല ക്ഷാമം നേരിടുന്ന സംസ്ഥാനമായി മാറുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
സംസ്ഥാനത്തെ ജലസ്രോതസുകളില്‍ ഭൂരിഭാഗവും മലിനീകരിക്കപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍. എണ്‍പതു ശതമാനം കിണറുകളും മാലിന്യം കലര്‍ന്നതാണെന്നാണ് സിഡബ്ല്യുആര്‍ഡിഎമ്മിന്റെ പഠനം തെളിയിക്കുന്നത്. കൊല്ലം ജില്ലയിലെ കുടിവെള്ള സ്രോതസുകളാണ് മലിനീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നു.
ജല സമൃദ്ധമായ കേരളം ശുദ്ധജല ക്ഷാമം നേരിടുന്ന സംസ്ഥാനമായി മാറുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. സംസ്ഥാനത്ത് കുടിവെള്ളത്തിനായി അധികവും ആശ്രയിക്കുന്നത് കിണറുകളെയാണ്. 65 ലക്ഷം കിണറുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഇതില്‍ 80 ശതമാനത്തോളം മലിനപ്പെട്ടിരിക്കുന്നതായി സിഡബ്ല്യുആര്‍ഡിഎമ്മിന്റെ പഠനങ്ങള്‍ പറയുന്നു. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമാണ് കാരണം. മാലിന്യനിര്‍മാര്‍ജ്ജനം കാര്യക്ഷമമല്ലാത്തത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു.
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ 47 ശതമാനം ജല സ്രോതസുകളും മാലിന്യം നിറഞ്ഞതാണ്. കൊല്ലം ജില്ലയാണ് ഇക്കാര്യത്തില്‍ മുന്നില്‍. 59 ശതമാനം കുടിവെള്ള സ്രോതസുകളും കൊല്ലത്ത് മലിനപ്പെട്ടു കഴിഞ്ഞു. വയനാട് ജില്ലയാണ് തൊട്ടു പിന്നില്‍. 27 ശതമാനം കുടിവെള്ള സ്രോതസ്സുകള്‍ മലിനീകരിക്കപ്പെട്ട തൃശൂര്‍ ജില്ലയാണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്. മാലിന്യ സംസ്‌കരണം കാര്യക്ഷമമല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.