'മൊണാലിസയുടെ പ്രായവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വേണ്ട'; പ്രായപൂർത്തിയായതിന് രേഖകളുണ്ടെന്ന് പൊലീസ്

കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്ലെയും ആണ്‍സുഹൃത്ത് ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം ഇന്നലെയാണ് നടന്നത്

Update: 2026-03-12 06:03 GMT

തിരുവനന്തപുരം: വൈറല്‍ താരം മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായതിന് രേഖകളുണ്ടെന്ന് പൊലീസ്. ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും പരിശോധിച്ചെന്നും രേഖകളില്‍ 2008 ജനുവരി 1 ആണ് ജനനതിയതി പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയായെന്ന രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് ആണ്‍ സുഹൃത്തിനൊപ്പം വിട്ടയച്ചതെന്നും പൊലീസ് വ്യക്തമാക്കി. കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്ലെയും ആണ്‍സുഹൃത്ത് ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം ഇന്നലെയാണ് നടന്നത്.

പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.ശിവന്‍കുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ജില്ല സെക്രട്ടറി റഹീം എന്നിവരുള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തിരുന്നു. കേരളം നല്ല സ്ഥലവും ഇവിടുത്തെ ആളുകള്‍ നല്ല മനുഷ്യരുമാണെന്നും എല്ലാവരും ഞങ്ങളെ സ്‌നേഹത്തോടെ സ്വീകരിച്ചുവെന്നും ഇരുവരും പ്രതികരിച്ചിരുന്നു. തമ്പാനൂര്‍ പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് സ്‌നേഹിക്കുന്ന യുവാവുമായുള്ള മൊണാലിസയുടെ കല്യാണം തീരുമാനിച്ചത്.

Advertising
Advertising

പിതാവ് മറ്റൊരാളുമായി കല്യാണത്തിന് നിര്‍ബന്ധിച്ചതോടെയാണ് ആണ്‍ സുഹൃത്തിനൊപ്പം മൊണാലിസ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സിനിമ ഷൂട്ടിങ്ങിനായി മൊണാലിസയും കുടുംബവും തിരുവനന്തപുരത്താണുള്ളത്. മഹാകുംഭമേളയിലാണ് മൊണാലിസ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പ്രയാഗ്രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലാകുകയായിരുന്നു.

വിവാഹത്തിന് പിന്നാലെ കുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News