മാധ്യമം മീഡിയവണ്‍ ഇഫ്താര്‍ സംഗമം നടന്നു

Update: 2018-05-28 18:29 GMT
Editor : Subin

സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സമൂഹത്തില്‍ സാഹോദര്യവും .....

Full View

മാധ്യമവും മീഡിയാവണ്ണും ചേര്‍ന്ന് തിരുവനന്തപുരത്ത് ഇഫ്ത്താര്‍ സംഗമം നടത്തി. സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സമൂഹത്തില്‍ സാഹോദര്യവും ചൈതന്യവും പ്രസരിപ്പിക്കുന്ന റമദാന്‍ മാസത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രമുഖര്‍ പങ്കുവെച്ചു.

മാധ്യമം-മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ ഇഫ്ത്താര്‍ സംഗമത്തിനെത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ റമദാന്‍ സന്ദേശം നല്‍കി. ടിപി രാമക്യഷ്ണന്‍, കെടി ജലീല്‍, കെ.കെ ശൈലജ, വി.എസ് സുനില്‍കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍, കടകമ്പള്ളി സുരേന്ദ്രന്‍ എന്നീ മന്ത്രിമാരും ഇഫ്ത്താര്‍ സംഗമത്തിനെത്തി .

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്‍റ് വി.എം സുധീരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആര്‍ച്ച് ബിഷപ്പ് സൂസപാക്യം.സ്വാമി സൂക്ഷ്മാനന്ദ, ബിഷപ്പ് സാമുവല്‍ മാര്‍ ഐറീനിയോസ്,പാളയം ഇമാം സുഹൈബ് മൌലവി,തുടങ്ങിയവരും പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ആമുഖ പ്രസംഗം നടത്തി. മീഡിയാവണ്‍ ഡപ്യൂട്ടി സിഇഒ എം സാജിദ് നന്ദി പറഞ്ഞു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News