സ്വന്തം കാര്‍ട്ടൂണിന് മുന്‍പില്‍ നിറചിരിയോടെ എംഎല്‍എമാര്‍

Update: 2018-05-28 08:35 GMT
Editor : Sithara
സ്വന്തം കാര്‍ട്ടൂണിന് മുന്‍പില്‍ നിറചിരിയോടെ എംഎല്‍എമാര്‍
Advertising

വയറിന്റെ വലുപ്പം കൂടിയോ എന്ന് പിസിക്ക് സംശയം. വരച്ചത് നന്നായെന്ന് രമേശ് ചെന്നിത്തല.

Full View

സ്വന്തം കാര്‍ട്ടൂണിന് മുന്‍പില്‍ എംഎല്‍എമാര്‍. കേരള കാര്‍ട്ടൂണ്‍ അക്കാദമിയാണ് എംഎല്‍എമാരുടെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നിയമസഭയില്‍ സംഘടിപ്പിച്ചത്.

നിറഞ്ഞ ചിരിയുമായി മുഖ്യമന്ത്രി, സ്വതസിദ്ധമായ ശൈലിയുമായി വിഎസും ഉമ്മന്‍ചാണ്ടിയും, പശുവിനെയും പിടിച്ച് പി ജെ ജോസഫ്, പിതാവ് ടി എം ജേക്കബിന്റെ സ്മരണയില്‍ അനൂപ് ജേക്കബ്, നെല്‍ക്കതിരുമായി അനില്‍ അക്കര, വലുപ്പം കുറയാതെ ബിജിമോള്‍, കളര്‍ഫുളായി ഗണേഷ് കുമാര്‍, പെട്ടിയും തൂക്കി കെ എം മാണി.. ഭരണ പ്രതിപക്ഷ ഭേദമന്യേ എംഎല്‍എമാര്‍ കാര്‍ട്ടൂണുകളിലായപ്പോള്‍ കാണാന്‍ എല്ലാവര്‍ക്കും കൌതുകമായി. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എല്ലാവരും തങ്ങളടെ കാര്‍ട്ടൂണ്‍ കാണാനെത്തി.

വയറിന്റെ വലുപ്പം കൂടിയോ എന്ന് പിസിക്ക് സംശയം. വരച്ചത് നന്നായെന്ന് രമേശ് ചെന്നിത്തല. നേതാക്കളെ ഇരുത്തിയും നിര്‍ത്തിയും കലാകാരന്മാര്‍ കാന്‍വാസിലാക്കി. കേരള കാര്‍ട്ടൂണ്‍ അക്കാദമിക്ക് കീഴിലെ അന്‍പതോളം കലാകാരന്മാരാണ് സംഗമത്തില്‍ പങ്കെടുത്തത്. സ്പീക്കറുടെ നേതൃത്വത്തില്‍ കലാകാരന്മാരെ ആദരിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News