ഗുണ്ടല്‍പേട്ടില്‍ മഴ കുറഞ്ഞു, ഓണത്തിന് പൂവില കൂടും

Update: 2018-05-29 20:00 GMT
ഗുണ്ടല്‍പേട്ടില്‍ മഴ കുറഞ്ഞു, ഓണത്തിന് പൂവില കൂടും

കര്‍ണാടകയിലെ ബേഗൂര്‍ മുതലിങ്ങോട്ട്, കേരള അതിര്‍ത്തി വരെ. റോഡിന് ഇരു വശവും വസന്തം വിരിയിച്ച് പൂപ്പാടങ്ങള്‍.

Full View

കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ ഇപ്പോള്‍ പൂക്കാലമാണ്. മലയാളിയ്ക്ക് തിരുമുറ്റത്തണിയാനാണ് ഈ പൂപ്പാടങ്ങള്‍ ഒരുങ്ങി നില്‍ക്കുന്നത്. മഴ കുറഞ്ഞതിനാല്‍ ഇത്തവണ വിളവ് കുറവാണ്. അതുകൊണ്ടുതന്നെ മലയാളിയുടെ പൂക്കളങ്ങള്‍ക്ക് ഇക്കുറി വില അല്‍പം കൂടും.

ധാരാളം മഴ ലഭിച്ചാല്‍ ചെണ്ടുമല്ലി പൂക്കള്‍ക്ക് വലുപ്പം കൂടും. ഇതു വഴി വിളവും. ഏഴു മുതല്‍ പത്തു തവണ വരെ പൂക്കള്‍ വെട്ടിയെടുക്കാം. എന്നാല്‍, ഇക്കുറി ഇത് അഞ്ചു മുതല്‍ ഏഴു തവണ വരെയാണ് പരമാവധി. വലുപ്പം കുറയുന്നതിനാല്‍ തൂക്കവും കുറയും. അതു കൊണ്ടുതന്നെ ഇത്തവണത്തെ കൃഷി ഇവര്‍ക്ക് നഷ്ടമാണ്. ഹെക്ടര്‍ കണക്കിന് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷിയുള്ളത്. കര്‍ണാടകയിലെ ബേഗൂര്‍ മുതലിങ്ങോട്ട്, കേരള അതിര്‍ത്തി വരെ. റോഡിന് ഇരു വശവും വസന്തം വിരിയിച്ച് പൂപ്പാടങ്ങള്‍.

പെയിന്റു കമ്പനികള്‍ക്ക് നല്‍കാനാണ് മുഖ്യമായും ഇവര്‍ കൃഷിയിറക്കുന്നത്. വലിയ പൂക്കള്‍ കമ്പനികള്‍ കൊണ്ടു പോകും. കിലോയ്ക്ക് ആറു രൂപയാണ് വില. എന്നാല്‍, ഓണക്കാലത്തെ പത്തു ദിവസം പൂക്കള്‍ക്ക് വില കൂടും. പതിനഞ്ചു മുതല്‍ ഇരുപതു രൂപവരെ കര്‍ഷകര്‍ക്ക് ലഭിയ്ക്കും. മഞ്ഞ ചെണ്ടു മല്ലിയ്ക്കാണെങ്കില്‍ ഇത് 35 മുതല്‍ നാല്‍പത് രൂപ വരെയാണ്.

Tags:    

Similar News