ദിലീപിന്റെ വെബ്സൈറ്റ് അപ്രത്യക്ഷമായി, ഗൂഗിളില്‍ ജനപ്രിയ നായകന്‍ ക്രിമിനല്‍

Update: 2018-05-29 14:47 GMT
Editor : Jaisy
ദിലീപിന്റെ വെബ്സൈറ്റ് അപ്രത്യക്ഷമായി, ഗൂഗിളില്‍ ജനപ്രിയ നായകന്‍ ക്രിമിനല്‍

ദിലീപിന്റെ വെബ്സൈറ്റിനെക്കുറിച്ച ഗൂഗിള്‍ നല്‍കുന്ന വിശദീകരണവും ഞെട്ടിപ്പിക്കും

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും അപ്രത്യക്ഷമായി. ദിലീപ് ഓണ്‍ലൈന്‍( www.dileeponline.com) എന്ന സൈറ്റാണ് ഇന്നലെ മുതല്‍ പണി നിര്‍ത്തിയത്. ദിലീപിന്റെ വെബ്സൈറ്റിനെക്കുറിച്ച ഗൂഗിള്‍ നല്‍കുന്ന വിശദീകരണവും ഞെട്ടിപ്പിക്കും. മലയാളം ക്രിമിനല്‍ ദിലീപിന്റെ വെബ്സൈറ്റ് എന്നാണ് ഇതോടൊപ്പമുള്ള കുറിപ്പ്.

ദിലീപിന്റെ അറസ്റ്റോടെ അദ്ദേഹത്തിന്റെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ പിആര്‍ കമ്പനികള്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍ ഇത്തരമൊരു പമി നല്‍കിയിരിക്കുന്നത്. ദിലീപ് ഓണ്‍ലൈന്‍ താരത്തിന്റെ ആളുകള്‍ തന്നെയാണ് നിര്‍ത്തിയതെന്നാണ് സൂചന.

Advertising
Advertising

താരത്തിന്റെ അറസ്റ്റിന് ശേഷം ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഫേസ്ബുക്ക് പേജും ഇത്തരത്തില്‍ അപ്രത്യക്ഷമായിരുന്നു. പേജില്‍ മോശം കമന്റുകള്‍ നിറഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പേജ് വീണ്ടും ആക്ടീവാവുകയും ചെയ്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News