എസ്ബിടി മ്യൂസിയം കെട്ടിടത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു

Update: 2018-05-29 20:12 GMT
Editor : admin
എസ്ബിടി മ്യൂസിയം കെട്ടിടത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വഹിച്ചു

എസ്ബിടിയുടെ ചരിത്രം പറയുന്ന ട്രെഡീഷന്‍ ഓഫ് ട്രസ്റ്റ് സാഗാ ഓഫ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന പുസ്തകം ഗവര്‍ണറില്‍ നിന്ന് ബാങ്കിന്റെ സ്ഥാപക പ്രതിനിധി അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മി ഭായി ഏറ്റുവാങ്ങി. 

Full View

എസ്ബിടിയുടെ മ്യൂസിയം കെട്ടിടത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ പി സദാശിവം നിര്‍വഹിച്ചു. എസ്ബിടിയുടെ ചരിത്രം പറയുന്ന ട്രെഡീഷന് ഓഫ് ട്രസ്റ്റ് സാഗാ ഓഫ് എസ്ബിടി എന്ന പുസ്തകത്തിന്റെ പ്രകാശനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. ബാങ്കിന്റെ സ്ഥാപക പ്രതിനിധി ഗൗരി ലക്ഷ്മിഭായി പുസ്തകം ഏറ്റുവാങ്ങി.

ഫൂട് പ്രിന്റ്‌സ് എന്നാണ് എസ്ബിടിയുടെ മ്യൂസിയത്തിന് പേരിട്ടിരിക്കുന്നത്. എസ്ബിടിയുടെയും ബാങ്കിങ് സംവിധാനത്തിന്റെയും കാല്‍പാടുകള്‍ ഒരുക്കിവെച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ പി സദാശിവം നിര്‍വഹിച്ചു. ശേഷം മ്യൂസിയത്തിനകത്തെ ശേഖരങ്ങള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. എസ്ബിടിയുടെ ചരിത്രം പറയുന്ന ട്രെഡീഷന്‍ ഓഫ് ട്രസ്റ്റ് സാഗാ ഓഫ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എന്ന പുസ്തകം ഗവര്‍ണറില്‍ നിന്ന് ബാങ്കിന്റെ സ്ഥാപക പ്രതിനിധി അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മി ഭായി ഏറ്റുവാങ്ങി.

പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ പണികഴിപ്പിച്ച ശ്രീചിത്തിര തിരുനാള്‍ ബാലരാമ വര്‍മയുടെ പ്രതിമയുടെ അനാച്ഛാദനവും ചടങ്ങില്‍ നടന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News