രാഷ്ട്രീയലക്ഷ്യം വെച്ച്‌ സ്മാരകങ്ങളുണ്ടാക്കുന്ന മോഡി മോഡൽ തന്നെയാണ്‌ ഐസക്കിനും സ്വീകാര്യമാവുന്നത്‌ എന്നത്‌ നിരാശാജനകമെന്ന് ബലറാം

Update: 2018-05-29 02:41 GMT
Editor : admin
രാഷ്ട്രീയലക്ഷ്യം വെച്ച്‌ സ്മാരകങ്ങളുണ്ടാക്കുന്ന മോഡി മോഡൽ തന്നെയാണ്‌ ഐസക്കിനും സ്വീകാര്യമാവുന്നത്‌ എന്നത്‌ നിരാശാജനകമെന്ന് ബലറാം

ഇഎംഎസ്‌ ഭവനപദ്ധതി പോലെ എകെജിയുടെ പേരിൽ ഈ നാട്ടിലെ പാവപ്പെട്ടവർക്ക്‌ നേരിട്ട്‌ പ്രയോജനം ലഭിക്കുന്ന എന്തെങ്കിലും പുതിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ അതെത്ര നന്നായേനെ എന്നും ബലറാം

എകെജിയോടും അദ്ദേഹത്തിന്റെ സ്മരണകളോടുമുള്ള താത്പര്യം ആത്മാർത്ഥമാണെങ്കിൽ സർക്കാർ ചെയ്യേണ്ടത്‌ തിരുവനന്തപുരത്ത്‌ സർക്കാർ സൗജന്യമായി അനുവദിച്ച ഭൂമിയിലെ കെട്ടിടത്തിൽ നിന്ന് സിപിഎം പാർട്ടി ഓഫീസ്‌ പൂർണ്ണമായി ഒഴിപ്പിച്ച്‌ അത്‌ പൊതുജനങ്ങൾക്ക്‌ പ്രാപ്യമായ തരത്തിൽ ഒരു സ്വതന്ത്ര മ്യൂസിയമായും ഗവേഷണകേന്ദ്രമായും മാറ്റുകയാണെന്ന് വിടി ബലറാം എംഎല്‍എ. എകെജി സ്മാരകത്തിന് 10 കോടി രൂപ നീക്കിവച്ചുള്ള ബജറ്റ് തീരുമാനത്തോട് ഫേസ്ബുക്കിലൂടെയായിരുന്നു ബലറാമിന്‍റെ പ്രതികരണം.

Advertising
Advertising

പതിറ്റാണ്ടുകൾക്ക്‌ ശേഷം പെട്ടെന്ന് പൊട്ടിമുളച്ച എകെജി സ്നേഹത്തിന്റെ പിന്നിലെ യഥാർത്ഥ കാരണം ഇന്നാട്ടിലെ എല്ലാവർക്കും അറിയാം. എന്നിരുന്നാലും സിപിഎമ്മിന്റെ രാഷ്ട്രീയ ദുരഭിമാനത്തിന്റെ പേരിൽ പൊതുഖജനാവിലെ പണം ധൂർത്തടിക്കുന്നത്‌ ഉചിതമാണോ എന്ന് ധനമന്ത്രി ഡോ. തോമസ്‌ ഐസക്കും സർക്കാരും പുനർവിചിന്തനം നടത്തണം. ഇഎംഎസ്‌ ഭവനപദ്ധതി പോലെ എകെജിയുടെ പേരിൽ ഈ നാട്ടിലെ പാവപ്പെട്ടവർക്ക്‌ നേരിട്ട്‌ പ്രയോജനം ലഭിക്കുന്ന എന്തെങ്കിലും പുതിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ അതെത്ര നന്നായേനെ! എന്നാൽ അതിനുപകരം രാഷ്ട്രീയലക്ഷ്യം വെച്ച്‌ പട്ടേലിനും ശിവാജിക്കുമൊക്കെ സ്മാരകങ്ങളുണ്ടാക്കുന്ന മോഡി മോഡൽ തന്നെയാണ്‌ ഐസക്കിനും സ്വീകാര്യമാവുന്നത്‌ എന്നത്‌ നിരാശാജനകം ആണെന്നും ബലറാം കുറിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News