പാകം ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആവി പറക്കുന്ന മീന്‍ കറി

Update: 2018-05-30 18:39 GMT
പാകം ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആവി പറക്കുന്ന മീന്‍ കറി

മത്സ്യം കേടാവാതിരിക്കാനുപയോഗിക്കുന്ന രാസപദാര്‍ത്ഥം മൂലമെന്ന് വിദഗ്ധര്‍

Full View

കോഴിക്കോട് മുക്കത്ത് പാകം ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞ മീന്‍ കറിയില്‍ നിന്നും ആവി പറക്കുന്നു. മത്സ്യം കേടാവാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ കാരണമാകാം ഇതെന്നാണ് വിദഗ്ധര്‍ പറയുന്നത്. നേരത്തെ മൂവാറ്റുപുഴയിലും സമാന സംഭവം നടന്നിരുന്നു.

മുക്കം നഗരസഭയിലെ കാതിയോട് ലവന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച ഓമശേരിയില്‍ നിന്നുമാണ് മീന്‍ വാങ്ങിയത്. രാത്രി മീന്‍ കറി വെച്ച് കഴിക്കുകയും ചെയ്തു. പിറ്റേ ദിവസം പാത്രം തുറന്ന് നോക്കുമ്പോള്‍ കറി തിളച്ചു കൊണ്ടിരിക്കുന്ന കാഴ്ച കണ്ട് വീട്ടുകാര്‍ ഞെട്ടി.

സംഭവം വീട്ടുകാര്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ അറിയിച്ചു. മത്സ്യം അഴുകാതിരിക്കാന്‍ ചേര്‍ക്കുന്ന രാസ പദാര്‍ത്ഥങ്ങളുടെ പ്രവര്‍ത്തനമാകാമിതെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിരവധിയാളുകള്‍ ഈ പ്രതിഭാസം കാണാന്‍ എത്തുന്നുണ്ട്.

Tags:    

Similar News