നടിയെ ആക്രമിച്ച ‌കേസ്; ദിലീപിന്റെ ഹരജി ഇന്ന് പരിഗണിക്കും

Update: 2018-05-31 20:02 GMT
നടിയെ ആക്രമിച്ച ‌കേസ്; ദിലീപിന്റെ ഹരജി ഇന്ന് പരിഗണിക്കും

254 രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടത്

കൊച്ചിയിൽ നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ പകർപ്പ് ഉൾപ്പടെയുള്ള രേഖകൾ ആവശ്യപ്പെട്ട് ദിലിപ് സമർപ്പിച്ച ഹരജി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും .ദിലിപിന്റെ വാദം പൂർത്തിയായ കേസിൽ ഇന്ന് പ്രോസിക്യൂഷൻ നിലപാടറിയിക്കും. 254 രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാൽ ലഭിച്ച 93 തെളിവുകള്‍ പലതും അപൂർണ്ണമാണെന്നും എഡിജിപി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം പരിശോദിച്ചു തയാറാക്കിയ തെളിവുകള്‍ നല്‍കില്ല എന്ന് പറയുന്നത് സത്യം പുറത്തുവരും എന്ന ഭയം മൂലമാണെന്നുമാണ് ദിലീപിന്റെ വാദം.

Tags:    

Similar News