ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്ന ആരോപണം ശരിയല്ല: കുമ്മനം

Update: 2018-06-01 03:02 GMT
Editor : Sithara
ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്ന ആരോപണം ശരിയല്ല: കുമ്മനം

മലപ്പുറത്ത് യുഡിഎഫിനെ സഹായിക്കാന്‍ ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

മലപ്പുറത്ത് യുഡിഎഫിനെ സഹായിക്കാന്‍ ബിജെപി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊടിഞ്ഞി ഫൈസല്‍, റിയാസ് മൌലവി വധക്കേസുകളിലെ പ്രതികള്‍ക്ക് നിയമസഹായം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്ക്ലബ്ബിന്‍റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

Full View

ശോഭ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരെ ഒഴിവാക്കി ജില്ലാ നേതാവായ എന്‍ ശ്രീപ്രകാശിനെ മല്‍സരിപ്പിച്ചത് യുഡിഎഫിന് സഹായകരമാകില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുമ്മനം. കൊടിഞ്ഞി ഫൈസല്‍, റിയാസ് മൌലവി വധക്കേസുകളില്‍ പാര്‍ടിക്ക് ഒരു ബന്ധവുമില്ല. പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കുമ്മനം പറഞ്ഞു.

ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചക്ക് ഡിജിപി കുറ്റക്കാരനാണെന്ന് പാര്‍ടി കരുതുന്നില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News