ഗോവധം പൂര്‍ണമായി നിരോധിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന്‌ ഹിന്ദു ഐക്യവേദി

Update: 2018-06-01 21:42 GMT
Editor : Sithara
ഗോവധം പൂര്‍ണമായി നിരോധിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന്‌ ഹിന്ദു ഐക്യവേദി
Advertising

തെരഞ്ഞെടുപ്പ് വേളകളില്‍ വോട്ടിന് വേണ്ടി പ്രീണന വാഗ്‌ദാനങ്ങള്‍ നല്‍കുന്നത്‌ ശരിയല്ലെന്ന്‌ ഹിന്ദു ഐക്യവേദി

ഗോവധം സമ്പൂര്‍ണമായി നിരോധിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന്‌ ഹിന്ദു ഐക്യവേദി. തെരഞ്ഞെടുപ്പ് വേളകളില്‍ വോട്ടിന് വേണ്ടി പ്രീണന വാഗ്‌ദാനങ്ങള്‍ നല്‍കുന്നത്‌ ശരിയല്ലെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ്‌ ബിജു ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗുണനിലവാരമുള്ള ബീഫ്‌ ലഭ്യമാക്കുമെന്ന മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിന്‍റെ വാഗ്‌ദാനത്തോട്‌ പ്രതികരിക്കുകയായിരുന്നു ഇ എസ്‌ ബിജു.

Full View

ഗോമാതാവിനെ വധിക്കരുതെന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ്‌ ബിജു പറഞ്ഞു. മലപ്പുറത്ത്‌ ബിജെപി സ്ഥാനാര്‍ത്ഥി നടത്തിയ പ്രസ്‌താവന തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ടിട്ടുള്ളതായിരിക്കും. വോട്ടിന് വേണ്ടി പ്രീണന വാഗ്‌ദാനങ്ങള്‍ നല്‍കുന്നത്‌ ശരിയല്ലെന്നും ഹിന്ദു ഐക്യവേദി നേതാവ്‌ പറഞ്ഞു.

ഈ മാസം 7 മുതല്‍ 9 വരെ ആലപ്പുഴയില്‍ നടക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ വിശദീകരിക്കുന്നതിനുള്ള വാര്‍ത്താ സമ്മേളനത്തിലാണ്‌ നേതൃത്വം ഈ വിഷയത്തില്‍ നിലപാട്‌ വ്യക്തമാക്കിയത്‌. എന്നാല്‍ സംസ്ഥാന സമ്മേളനത്തില്‍ ഗോവധം നിരോധിക്കുന്ന വിഷയം ചര്‍ച്ച ചെയ്യില്ലെന്നും നേതൃത്വം അറിയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News