സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കോണ്‍ഗ്രസ്; കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ഡല്‍ഹിയില്‍

എംപിമാര്‍ മത്സരിക്കാനുള്ള താല്‍പ്പര്യം പ്രകടമാക്കിയത് നേതൃത്വത്തെ വലക്കുകയാണ്

Update: 2026-03-11 03:33 GMT

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികക്ക് രൂപം നല്‍കാന്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ഡല്‍ഹിയിയില്‍ യോഗം ചേരും. സിറ്റിങ് എംഎല്‍എമാര്‍ ഉള്‍പ്പെടെ 60 പേരുടെ ആദ്യഘട്ട പട്ടികക്ക് ഇന്ന് അംഗീകാരമായേക്കും. പാലക്കാട്, തൃപ്പൂണിത്തുറ എന്നീ സിറ്റിങ് മണ്ഡലങ്ങള്‍ ഒഴികെ 20 എംഎല്‍എമാരുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ട്.

അതേസമയം, എംപിമാര്‍ മത്സരിക്കാനുള്ള താല്‍പ്പര്യം പ്രകടമാക്കിയത് നേതൃത്വത്തെ വലക്കുകയാണ്. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളായി ആരും രംഗത്ത് വരേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ ഇന്നലെ താക്കീത് നല്‍കിയിരുന്നു. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികകള്‍ക്ക് കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം പട്ടിക പുറത്തുവിടാനാണ് കോണ്‍ഗ്രസ് നീക്കം.

Advertising
Advertising

എംപിമാരായ കെ.സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് മത്സരിക്കാന്‍ താത്പ്പര്യമുണ്ടെങ്കിലും ഹൈക്കമാന്‍ഡ് അനുമതി നല്‍കുമോയെന്ന കാര്യത്തില്‍ സംശയമാണ്. നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്‍ വ്യക്തമാക്കിയതിനെതിരെ നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടമാക്കിയിരുന്നു. കണ്ണൂരില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ 110 ശതമാനം ഉറപ്പാണെന്നും അതിലെന്താണ് കുഴപ്പമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുധാകരന്റെ മറുപടി.

ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകേണ്ടെന്നും സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും ഹൈക്കമാന്‍ഡ് ആണെന്നും കെപിസിസി അധ്യക്ഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരസ്യപ്രസ്താവനകളും യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അച്ചടക്കലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News