സ്‌കൂള്‍ കലോത്സവം, സ്വാഗതഗാനവും നൃത്താവതരണവും തയ്യാറാക്കി അധ്യാപകര്‍
അമ്പത്തിയെട്ടാമത് കലോത്സവത്തിന് അമ്പത്തിയെട്ട് അധ്യാപകര്‍ ചേര്‍ന്നാണ് പാട്ട് പാടുന്നത്. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളാണ് പാട്ടിനൊപ്പം നൃത്തത്തിന് ചുവട് വെക്കുക.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനവും നൃത്താവതരണവും തയ്യാറാക്കുന്ന തിരക്കിലാണ് തൃശൂരിലെ അധ്യാപകര്‍. അമ്പത്തിയെട്ടാമത് കലോത്സവത്തിന് അമ്പത്തിയെട്ട് അധ്യാപകര്‍ ചേര്‍ന്നാണ് പാട്ട് പാടുന്നത്. കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളാണ് പാട്ടിനൊപ്പം നൃത്തത്തിന് ചുവട് വെക്കുക.
കൗമാര കേരളത്തിന്റെ ഉത്സവം സാംസ്‌കാരിക തലസ്ഥാനത്തെത്തുമ്പോള്‍ തനത് ശൈലിയില്‍ സ്വാഗതമോതാനുള്ള തയ്യാറെടുപ്പിലാണ് തൃശൂര്‍. തൃശൂരിന്റെ സാംസ്‌കാരിക തനിമ നിറഞ്ഞ് നില്‍ക്കുന്നതാണ് സ്വാഗത ഗാനം. ജില്ലയിലെ 58 അധ്യാപകര്‍ ചേര്‍ന്നാണ് ഗാനം ആലപിക്കുക.
ഗാനത്തിന് നൃത്തശില്‍പ്പമൊരുക്കുന്നത് കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് എംജി ശ്രീകുമാറാണ് സംഗീതം നല്‍കിയിരിക്കുന്നത്.