'എസ്‌ഐആർ വോട്ടർ പട്ടികയിലെ അക്ഷരത്തെറ്റുകൾ'; തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണം: ടി.കെ അഷ്‌റഫ്

സിസ്റ്റം വരുത്തിയ ഈ പിഴവുകൾ തിരുത്താൻ വോട്ടർമാർ പ്രൂഫുമായി നടക്കേണ്ടിവരുന്നത് അനീതിയാണെന്ന് ടി.കെ അഷ്റഫ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു

Update: 2026-01-01 11:15 GMT

കോഴിക്കോട്: എസ്‌ഐആറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ അക്ഷരത്തെറ്റുകൾ വോട്ടർമാർക്ക് വിനയാകുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്. പൊതുജനങ്ങൾക്കായി ലഭ്യമായ 2002-ലെ പട്ടിക മലയാളത്തിലാണ്. എന്നാൽ ബിഎൽഒ ആപ്പിൽ ഇത് ഇംഗ്ലീഷിലാണ് നൽകിയിരിക്കുന്നത്. മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് ഗൂഗിൾ ട്രാൻസ്‌ലേറ്റർ വഴി മാറ്റിയപ്പോൾ പലരുടെയും പേര് തെറ്റായാണ് വന്നത്.

'പിതാവ്' എന്ന് രേഖപ്പെടുത്തിയ ഭാഗ് ബിഎൽഒ ആപ്പിൽ 'മാതാവ്' എന്നായി മാറിയ സംഭവങ്ങളുണ്ട്. സിസ്റ്റം വരുത്തിയ ഈ പിഴവുകൾ തിരുത്താൻ വോട്ടർമാർ പ്രൂഫുമായി നടക്കേണ്ടിവരുന്നത് അനീതിയാണ്. 2002ൽ പ്രൂഫ് ഇല്ലാതെ പേര് ചേർത്തവർ ഇപ്പോൾ അക്ഷരത്തെറ്റിന്റെ പേരിൽ പുറത്താക്കപ്പെടുമോ എന്ന ആശങ്കയും ടി.കെ അഷ്‌റഫ് പങ്കുവെക്കുന്നുണ്ട്.

Advertising
Advertising

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

വോട്ടർ പട്ടികയിലെ 'അക്ഷരത്തെറ്റ്' ചതിക്കുഴിയാകുന്നുവോ? അടിയന്തിര ശ്രദ്ധയ്ക്ക്!

2025-ലെ വോട്ടർ പട്ടിക പുതുക്കലിലെ ഗുരുതരമായ സാങ്കേതിക പിഴവുകൾ വോട്ടർമാരെ വലയ്ക്കുന്നു.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ സാധാരണക്കാരായ വോട്ടർമാരെ പുറത്താക്കാൻ കാരണമായേക്കാവുന്ന ചില 'സാങ്കേതിക പ്രശ്‌നങ്ങൾ' ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്. ഇതിന്റെ വസ്തുതകൾ താഴെ പറയുന്നവയാണ്:

📍 മലയാളം മാറിയപ്പോൾ പേരും മാറി: പൊതുജനങ്ങൾക്കായി ലഭ്യമായ 2002-ലെ പട്ടിക മലയാളത്തിലാണ്. എന്നാൽ BLO-മാരുടെ ആപ്പിൽ ഇത് ഇംഗ്ലീഷിലാണ് നൽകിയിരിക്കുന്നത്. മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോൾ (Translation) വന്ന അക്ഷരത്തെറ്റുകൾ ഭീകരമാണ്. ഉദാഹരണത്തിന്, 'Muhammed' എന്ന പേര് പലയിടത്തും 'Muhammeth' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുഹമ്മദ് എന്ന പേരിൽ തുടങ്ങുന്ന ലക്ഷക്കണക്കിന് പേരുകൾ ഉള്ളതിനാൽ ധാരാളം ആളുകളെ ഇത് ബാധിക്കും. ഇത് ഒറ്റപ്പെട്ടതാണെന്ന് ആരും വിചാരിക്കേണ്ടതില്ല സമാനമായ ഒട്ടനവധി പേരുകൾ പരിശോധിച്ചതിനുശേഷമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. 'മുഹമ്മദ്‌' എന്നത് ഗൂഗിൾ ട്രാൻസിലേഷൻ നൽകി നോക്കൂ അപ്പോൾ Muhamed എന്നാണ് വരിക. പിന്നെ എങ്ങനെയാണ് വ്യാപകമായി അവസാനത്തിൽ 'th' വന്നത്

📍 അച്ഛൻ അമ്മയായി മാറുന്ന വിചിത്രമായ ആപ്പ്:

2002-ലെ പട്ടികയിലും ഓൺലൈൻ ഡ്രാഫ്റ്റിലും 'പിതാവ്' (Father) എന്ന് രേഖപ്പെടുത്തിയ ഭാഗം BLO ആപ്പിൽ 'മാതാവ്' (Mother) എന്നായി മാറിയിരിക്കുന്നു. ഈ സോഫ്റ്റ്‌വെയർ പിഴവ് കാരണം 'Father name does not match' എന്ന എറർ വരികയും, നിരപരാധികളായ വോട്ടർമാർ രേഖകളുമായി ഹിയറിംഗിന് ഹാജരാകേണ്ടി വരികയും ചെയ്യുന്നു.

📍 പുറത്താക്കപ്പെടുന്നത് സാധാരണക്കാർ:

സിസ്റ്റം വരുത്തിയ ഈ പിഴവുകൾ തിരുത്താൻ വോട്ടർമാർ പ്രൂഫുമായി നടക്കേണ്ടി വരുന്നത് അനീതിയാണ്. 2002-ൽ പ്രൂഫ് ഇല്ലാതെ പേര് ചേർത്തവർ ഇപ്പോൾ അക്ഷരത്തെറ്റിന്റെ പേരിൽ പടിയടച്ച് പുറത്താക്കപ്പെടുമോ എന്ന ആശങ്കയിലാണ്.

📍 ഡാറ്റാബേസിലെ വൈരുദ്ധ്യം:

ഓൺലൈൻ ഡ്രാഫ്റ്റിലും SIR കരടിലും ഇല്ലാത്ത തെറ്റുകൾ BLO-മാരുടെ ആപ്പിൽ മാത്രം എങ്ങനെ വന്നു? ഇതിൽ അസ്വാഭാവികതയുണ്ട്. കാരണം, ഒരു BLO ക്ക് തന്നെ നൂറിലധികം മിസ്മാച്ചുകൾ ഇതിന്റെ പേരിൽ വരുന്നുണ്ട്.

👇നമ്മുടെ ആവശ്യം:

▪️BLO ആപ്പിലെ സാങ്കേതിക പിഴവുകൾ ഉടൻ പരിഹരിക്കുക.

▪️സോഫ്റ്റ്‌വെയർ വരുത്തിയ അക്ഷരത്തെറ്റുകളുടെ പേരിൽ വോട്ടർമാരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കുക.

▪️അർഹരായ ഒരു വോട്ടർ പോലും പട്ടികയ്ക്ക് പുറത്താകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പുവരുത്തുക.

▪️രാഷ്ട്രീയ പാർട്ടികളും സന്നദ്ധ പ്രവർത്തകരും ഈ വിഷയം ഗൗരവമായി ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വോട്ടവകാശം നമ്മുടെ മൗലികാവകാശമാണ്, അത് അക്ഷരത്തെറ്റുകൾ കൊണ്ട് ഇല്ലാതാക്കാൻ അനുവദിക്കരുത്! വിശിഷ്യാ വോട്ടാവകാശത്തെ പൗരത്വവുമായി ബന്ധപ്പെടുത്തുന്ന ഈ സന്ദർഭത്തിൽ വളരെ ഗൗരവമാണ് ഈ വിഷയം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News