പൊലീസ് കസ്റ്റഡിയിൽ മര്‍ദനമേറ്റ യുവാവ് മരിച്ചു

Update: 2018-06-03 01:40 GMT
പൊലീസ് കസ്റ്റഡിയിൽ മര്‍ദനമേറ്റ യുവാവ് മരിച്ചു

ആന്തരിക അവയങ്ങൾക്ക് ഏറ്റ കനത്ത ക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു. വരാപ്പുഴ സ്വദേശി ശ്രീജിത്ത് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ആന്തരിക അവയങ്ങൾക്ക് ഏറ്റ കനത്ത ക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വരാപ്പുഴയിൽ വീട് കയറി അക്രമണത്തിൽ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയാണ് മരിച്ച ശ്രീജിത്ത്. വെള്ളിയാഴ്ച്ചയാണ് വരാപ്പുഴയിൽ വീട് കയറി അക്രമണത്തിൽ മനംനൊന്ത് ദേവസ്വം സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് അന്ന് രാത്രി തന്നെ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertising
Advertising

യുവാവിന് നേരെ പൊലീസ് മൂന്നാം മുറ പ്രയോഗിച്ചതായി പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്നുണ്ടായ വയറുവേദന കാരണം ശ്രീജിത്തിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിന് ഗുരുതര പരിക്കേറ്റ ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തില്‍ ശ്രീജിത്തിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മനുഷ്യാവകാശ കമ്മീഷന്‍ ലോക്കപ്പ് മര്‍ദ്ദനം നടന്നുവെന്നും സ്വമേധയാ കേസെടുക്കുന്നതായും വ്യക്തമാക്കിയിരുന്നു.

വൈകുന്നേരം ഏഴ് മണിയോടു കൂടിയാണ് ശ്രീജിത്തിന്‍റെ മരണം സംഭവിച്ചത്. സംഭവത്തില്‍ എറണാകുളം റേഞ്ച് ഐജി വിശദമായ അന്വേഷണം നടത്തും.

Tags:    

Similar News