നടിയെ അക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ദൃശ്യങ്ങള്‍ കാണാന്‍ അനുമതി

Update: 2018-06-03 07:54 GMT
Editor : Sithara
നടിയെ അക്രമിച്ച കേസ്: പള്‍സര്‍ സുനിക്ക് ദൃശ്യങ്ങള്‍ കാണാന്‍ അനുമതി

നടിയെ അക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഹരജിയില്‍ അടുത്ത മാസം 18ന് വിധി പറയും.

നടിയെ അക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന ഹരജിയില്‍ അടുത്ത മാസം 18ന് വിധി പറയും. കേസിലെ മുഴുവന്‍ രേഖകളും വേണമെന്ന ദിലീപിന്‍റെ ഹരജിയിലും വാദം പൂര്‍ത്തിയായി. ദിലീപിന് 16 രേഖകളും ഫോറന്‍സിക് പരിശോധനാ ദൃശ്യങ്ങളുടെ പകര്‍പ്പും പൊലീസ് കൈമാറി. കേസിലെ പ്രതികളായ അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു എന്നിവരുടെ വിടുതല്‍ ഹരജിയിലും കോടതി വാദം കേട്ടു. കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ അനുവദിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം അനുവദിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News