സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് മുജാഹിദ് മടവൂര്‍ വിഭാഗം

Update: 2018-06-04 15:17 GMT
സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് മുജാഹിദ് മടവൂര്‍ വിഭാഗം

മതപഠനം നടത്തിയതിന്റെ പേരില്‍ മുസ്ലിം സ്ഥാപനങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെ കേസെടുത്ത നടപടി കടുത്ത അപരാധമാണെന്ന് മുജാഹിദ് മടവൂര്‍ വിഭാഗം

Full View

ഐഎസ് തീവ്രവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് സ്വീകരിച്ച നടപടികള്‍ പക്ഷപാതപരമെന്ന് മുജാഹിദ് മടവൂര്‍ വിഭാഗം. മതപഠനം നടത്തിയതിന്റെ പേരില്‍ മുസ്ലിം സ്ഥാപനങ്ങള്‍ക്കും നേതാക്കള്‍ക്കുമെതിരെ കേസെടുത്ത നടപടി കടുത്ത അപരാധമാണെന്നും സംഘടന കുറ്റപ്പെടുത്തി. മതസ്ഥാപനങ്ങളില്‍ വിദ്വേഷത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നത് തടയപ്പെടേണ്ടതുണ്ടെന്ന് മന്ത്രി കെ ടി ജലീല്‍ കോഴിക്കോട്ട് പറഞ്ഞു.

Advertising
Advertising

മുജാഹിദുകളുടെ നിയന്ത്രണത്തിലുള്ള പീസ് ഇന്‍റര്‍നാഷണല്‍ സ്കൂളുകള്‍ക്കും ഡയറക്ടര്‍മാര്‍ക്കുമെതിരെ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചു എന്ന വകുപ്പ് ചുമത്തി കേസെടുത്ത പശ്ചാത്തലത്തിലാണ് മടവൂര്‍ വിഭാഗം കെഎന്‍എമ്മിന്റെ വിമര്‍ശം.

മുസ്ലിം സമുദായത്തിനും സമുദായം നടത്തുന്ന സ്ഥാപനങ്ങള്‍ക്കുമെതിരെ പോലീസ് വിവേചനപരമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് കെഎന്‍എം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഐഎസ് തീവ്രവാദവുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ ചുവടുപിടിച്ചുള്ളതാണ് സംസ്ഥാന പോലീസിന്‍റെ നീക്കം. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്ന് കെഎന്‍എം കുറ്റപ്പെടുത്തുന്നു. ‌തീവ്രവാദത്തിന്റെ പേരില്‍ മുജാഹിദ് സംഘടനകള്‍ക്ക് നേരെ ചില രാഷ്ട്രീയ നേതാക്കള്‍ കാടടച്ച് വെടിവെക്കുകയാണ്. മുജാഹിദ് സംഘടനകളില്‍ നിന്നും വഴി തെറ്റിപ്പോയ ചിലരുടെ തെറ്റിന്‍റെ പേരില്‍ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തുന്നത് ആശാസ്യകരമല്ലെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.

മതസ്ഥാപനങ്ങളില്‍ വിദ്വേഷത്തിന്‍റെ പാഠങ്ങള്‍ പഠിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കെ ടി ജലീല്‍ കോഴിക്കോട്ട് പറഞ്ഞു.

Tags:    

Similar News