ചാര്‍ളി മാപ്പുസാക്ഷിയാകും, റിമി ടോമി രഹസ്യമൊഴി നല്‍കി

Update: 2018-06-04 23:12 GMT
Editor : admin
ചാര്‍ളി മാപ്പുസാക്ഷിയാകും, റിമി ടോമി രഹസ്യമൊഴി നല്‍കി

കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണ് റിമി മൊഴി നല്‍കിയത്, രഹസ്യമൊഴി നല്‍കാന്‍ പൊലീസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഏഴാം സാക്ഷി ചാര്‍ളിയുടെ മൊഴി. ഒന്നരകോടി രൂപക്കാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് ചാര്‍ളി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ ചാര്‍ളി മാപ്പു സാക്ഷിയാകും. ഇരിട്ടി സ്വദേശിയായ ചാര്‍ളിയാണ് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. അതേസമയം ഗായിക റിമി ടോമി കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കി.

Advertising
Advertising

2017 ഫെബ്രുവരി 17ന് നടിയെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത പള്‍സര്‍ സുനി കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. കൃത്യം നടന്നത് മൂന്നാം ദിവസമാണ് സുനി കോയമ്പത്തൂരെത്തിയത്. താമസ സൗകര്യമൊരുക്കിയ ചാര്‍ളിയെ സുനി മൊബൈലിലെ നഗ്‌ന ദൃശ്യങ്ങള്‍ കാണിക്കുകയും ദിലീപാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പറയുകയും ചെയ്തുവെന്നാണ് ചാര്‍ളിയുടെ മൊഴി.

ഒന്നര കോടി രൂപക്കാണ് ക്വട്ടേഷനെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നുവെന്നും ചാര്‍ളി വ്യക്തമാക്കിയിട്ടുണ്ട്. ചാര്‍ളിയെ മാപ്പ് സാക്ഷിയാക്കുക വഴി ദിലീപിനെതിരെ ശക്തമായ വാദം ഉന്നയിക്കാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പള്‍സര്‍ സുനിക്ക് പുറമെ മറ്റൊരാള്‍ കൂടി ദിലീപിനെതിരെ മൊഴി നല്‍കിയത് അനുബന്ധ കുറ്റപത്രത്തെ ബലപ്പെടുത്താന്‍ സഹായിക്കുമെന്നും കരുതുന്നു. സ്‌റ്റേജ് ഷോകള്‍ക്കായി ദിലീപിനൊപ്പം നടത്തിയ വിദേശയാത്രകളെപ്പറ്റിയാണ് മൊഴി നല്‍കിയതെന്ന് റിമി ടോമി പറഞ്ഞു.

മറ്റ് രണ്ട് പേരുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാവും അനുബന്ധ കുറ്റപ്പത്രം പോലീസ് സമര്‍പ്പിക്കുക സമര്‍പ്പിക്കുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News