സ്നേഹസ്പര്‍ശം പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് കിടക്കകളും തലയിണകളും നല്‍കി

Update: 2018-06-06 03:48 GMT
Editor : Jaisy
സ്നേഹസ്പര്‍ശം പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് കിടക്കകളും തലയിണകളും നല്‍കി
Advertising

നൂറുകണക്കിന് കുട്ടികള്‍ എത്താറുള്ള തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ആവശ്യമായ കിടക്ക സൌകര്യം ഇല്ലെന്ന് സ്നേഹസ്പര്‍ശം പരിപാടിയിലൂടെ കണ്ടെത്തിയിരുന്നു

മീഡിയവണില്‍ സംപ്രേഷണം തുടരുന്ന സ്നേഹസ്പര്‍ശം പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലാ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡിലേക്ക് ആവശ്യമായ മുഴുവന്‍ കിടക്കകളും തലയിണകളും കൈമാറി. നൂറുകണക്കിന് കുട്ടികള്‍ എത്താറുള്ള തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ആവശ്യമായ കിടക്ക സൌകര്യം ഇല്ലെന്ന് സ്നേഹസ്പര്‍ശം പരിപാടിയിലൂടെ കണ്ടെത്തിയിരുന്നു.

Full View

സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും നിരാലംബരായവര്‍ക്കും കൈത്താങ്ങാണ് മീഡിയവണില്‍ സംപ്രേഷണം ചെയ്യുന്ന സ്നേഹസ്പര്‍ശം.
ഇടുക്കി ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലെ ദുരിതാവസ്ഥ സ്നേഹസ്പര്‍ശം പരിപാടിയിലൂടെ പുറംലോകം അറിഞ്ഞു. സുള്‍ഫിക്സ് മാട്രസ് നടത്തിയ ഇടപെടലിലൂടെ കുട്ടികളുടെ വാര്‍ഡിലേക്ക് ആവശ്യമായ മുഴുവന്‍ കിടക്കകളും തലയിണകളും മീഡിയവണ്‍ ചാനല്‍ കൈമാറി. വാര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം അവയുടെ പരിഹാരവും സാധ്യമാക്കുന്ന പരിപാടിയാണ് മീഡിയവണിലെ സ്നേഹസ്പര്‍ശം എന്ന് ചടങ്ങില്‍ പങ്കെടുത്ത മീഡിയവണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം വയലാര്‍ ഗോപകുമാര്‍‍ പറഞ്ഞു.

ജില്ലാ ആശുപത്രിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ ആശുപത്രി ആര്‍എംഒ ഡോ. അജി, സുള്‍ഫെക്സ് മാട്രസ് ഏരിയ സെയില്‍സ് മാനേജര്‍ അഭിലാഷ്, ഇടുക്കി പ്രസ് ക്ലബ് പ്രസി‍ഡന്റ് അഷറഫ് വട്ടപ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ കിടക്കകള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമായി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News