സൈബർ ആക്രമണമെന്ന് സംശയം; തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാർഥിനി മരിച്ചു

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്

Update: 2024-06-17 12:44 GMT

തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാർഥിനി മരിച്ചു. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശി ആദിത്യ (18) ആണ് മരിച്ചത്. ഇൻസ്റ്റാഗ്രാമിൽ സജീവമായിരുന്ന ആദിത്യ, സൈബർ ആക്രമണത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്..മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ആദിത്യ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശി ആയ യുവവുമായി സൗഹൃദത്തിൽ ആയിരുന്നു... ഇവർ ഒരുമിച്ച് നിരവധി വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നു... എന്നാൽ കുറച്ചുനാളുകൾക്കു മുമ്പ് ഇരുവരും സൗഹൃദം അവസാനിപ്പിച്ചതോടെ ആദിത്യക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി...ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം പറയുന്നു

Advertising
Advertising
Full View

സംഭവത്തിൽ പൂജപ്പുര പോലീസ് അസ്വഭാവിക മരണത്തിനു കേസ് എടുത്തിട്ട് ഉണ്ട്... കുടുംബം നിലവിൽ പരാതി നൽകിയിട്ടില്ലന്നും പരാതി നൽകുന്ന മുറക്ക് അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News