കോഴിക്കോട് മരം വീണ് വൃദ്ധ മരിച്ചു

കൂടെയുണ്ടായിരുന്ന പേരക്കുട്ടിക്ക് പരിക്കേറ്റു

Update: 2024-06-17 11:16 GMT

കോഴിക്കോട്: പന്തീരാങ്കാവിൽ മരം വീണ് വൃദ്ധ മരിച്ചു. അരമ്പ ചാലിൽ ചിരുതക്കുട്ടിയാണ് (88) മരിച്ചത്. പതിനൊന്നരയോടു കൂടിയായിരുന്നു സംഭവം.

തൊട്ടടുത്ത പറമ്പിലുള്ള പനമരം മണ്ണുമാന്തിയന്ത്രം ഉപയോ​ഗിച്ച് വേരോടെ പിഴുതെടുക്കുകയായിരുന്നു. ഈ സമയം ചിരുതക്കുട്ടിയും പേരക്കുട്ടിയും വീടിന്റെ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന പ്ലാവിൽ തട്ടി മരം ഇവരുടെ മുകളിലേക്ക് വീണു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും വൃദ്ധ മരിച്ചു.

എട്ട് വയസുള്ള പേരക്കുട്ടിയും ഇവരുടെ കൂടെ സംഭവ സമയത്തുണ്ടായിരുന്നു. കുട്ടിക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ​ഗുരുതരമല്ല. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News