'എസ്‍ഡിപിഐ പ്രവർത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നത്'; എ.കെ ബാലൻ

എസ്‍ഡിപിഐയുമായി മുന്നണിയുണ്ടാക്കിയിട്ടുണ്ടെങ്കിൽ കൃത്യമായി പ്രതിരോധിക്കുമെന്നും ബാലന്‍ പറഞ്ഞു

Update: 2026-04-02 03:29 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: എസ്‍ഡിപിഐ പ്രവർത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. എസ്‍ഡിപിഐ നേതാക്കളോടോ സംഘടനയോടോ വോട്ട് വേണമെന്ന് പറയില്ല. ഇത്തരം സംഘടകളിലുള്ളവരെ രാഷ്ട്ര വിരുദ്ധരെന്ന് ചാപ്പകുത്തുന്നത് ശരിയല്ലെന്നും ബാലന്‍ മീഡിയവണിനോട് പറഞ്ഞു.

'ഇത്തരം സംഘടനകളിൽ പ്രവർത്തിക്കുന്നവരെയെല്ലാം രാഷ്ട്രവിരുദ്ധരെന്നോ ഭരണഘടനയ്ക്കെതിരായവരെന്നോ ചാപ്പ കുത്തുന്നത് ശരിയല്ല. അവരെ തിരുത്തി സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനുള്ള ഒരു വേദിയാണ് തെരഞ്ഞെടുപ്പ്. തെറ്റായ ആശയങ്ങൾ തലയ്ക്ക് പിടിച്ചവരെ മതനിരപേക്ഷമായി ചിന്തിപ്പിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ടെന്നും അതിന്റെ ഭാഗമായാണ് വോട്ട് അഭ്യർത്ഥിക്കുന്നത്'- അദ്ദേഹം പറഞ്ഞു.

Advertising
Advertising

'അഭിമന്യു കേസ് ഉന്നയിക്കുന്നത് എസ്‍ഡിപിഐ-സിപിഎം മുന്നണിയുണ്ടെന്ന് വരുത്താനാണ്. എസ്‍ഡിപിഐയുമായി മുന്നണിയുണ്ടാക്കിയിട്ടുണ്ടെങ്കിൽ കൃത്യമായി പ്രതിരോധിക്കും. മുന്നണിയില്ലാത്തതിനാൽ അവരെ പ്രതിരോധിക്കേണ്ട കാര്യമില്ല.കുഞ്ഞാലി വധക്കേസ് പ്രതി ആര്യാടന് വോട്ട് ചെയ്തവരാണ് ഞങ്ങള്‍.മുന്നണിയുണ്ടാക്കിയാല്‍ അന്തസായി രാഷ്ട്രീയം പറയും. അത്തരത്തിലൊരു ധാരണയോ ഉടമ്പടിയോ ഉണ്ടാക്കിയിട്ടില്ല'. എ.കെ ബാലൻ മീഡിയവണിനോട് പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News