മകൾക്ക് പെരുന്നാൾ സമ്മാനവുമായെത്തിയ പിതാവിന് ക്രൂരമർദനം; ഭാര്യാപിതാവ് കസ്റ്റഡിയിൽ

മുളവടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ചായിരുന്നു മർദനം

Update: 2024-06-17 09:06 GMT

തൃശൂർ: ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായെത്തിയ പിതാവിന് ക്രൂരമർദനം. ചേലക്കോട് സ്വദേശി സുലൈമാനാണ് ഭാര്യയുടെയും കുടുംബത്തിന്റെയും മർദനമേറ്റത്. സുലൈമാന്റെ പരാതിയിൽ ഭാര്യാപിതാവ് മൊയ്തുവിനെ ചേലക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. നാലുമാസത്തോളമായി ഭാര്യ റെസീയുമായി വേർപിരിഞ്ഞു കഴിയുന്ന സുലൈമാൻ മകൾക്ക് പെരുന്നാൾ വസ്ത്രവുമായി ആണ് ഭാര്യ വീട്ടിൽ എത്തിയത്. വീടിനു പുറത്തുനിന്ന് മകളുമായി സംസാരിച്ചുകൊണ്ടിരുന്ന സുലൈമാനുമായി ഭാര്യാപിതാവ് മൊയ്തു വാക്കു തർക്കത്തിൽ ഏർപ്പെട്ടു. പിന്നീടത് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.

Advertising
Advertising

മൊയ്തുവിനൊപ്പം സുലൈമാന്റെ ഭാര്യ റെസിയയും ഭാര്യാ മാതാവ് സഫിയയും മർദനത്തിൽ പങ്കാളികളായി. മുളവടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ചുള്ള മർദനത്തിൽ സുലൈമാന്റെ തലയ്ക്കും കൈ കാലുകൾക്കും ഗുരുതര പരിക്കേറ്റു. സുലൈമാന്റെ പരാതിയിൽ ഭാര്യയുടെ പിതാവിനെതിരെ വധശ്രമത്തിന് കേസെടുത്ത്‌ ചേലക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

സുലൈമാന്റെ ഭാര്യ റസിയ്ക്കും ഉമ്മ സഫിയക്കുമെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. സുലൈമാൻ വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യവീട്ടുകാരും പൊലീസിൽ പരാതി നൽകി.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News