ജി.സുധാകരനെതിരെ മുഖ്യമന്ത്രി പറഞ്ഞത് സംസാരഭാഷയിലെ ഒരു പ്രയോഗം മാത്രം: തോമസ് ഐസക്

പിഡിപി വർഷങ്ങളായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരാണ്. അവർ മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു

Update: 2026-03-22 16:53 GMT

കൊച്ചി: ജി.സുധാകരനെതിരെ മുഖ്യമന്ത്രി പറഞ്ഞത് സംസാരഭാഷയിലെ ഒരു പ്രയോഗം മാത്രമാണെന്ന് സിപിഎം നേതാവ് ടി.എം തോമസ് ഐസക്. എംഎൽഎ ആവാൻ വേണ്ടി സുധാകരൻ 60 വർഷത്തെ ഭൂതകാലം റദ്ദാക്കി. ആശയപരമായ വ്യത്യാസങ്ങൾ പറയാൻ സുധാകരന് സാധിച്ചില്ലെന്നും തോമസ് ഐസക് പറഞ്ഞു.

പാലക്കാട് എൽഡിഎഫ് വിജയിക്കുമെന്ന് കോൺഗ്രസ് സമ്മതിക്കുന്നു. കോൺഗ്രസിന്റേത് കോലീബി ചരിത്രമാണ്. ഇഎംഎസിനെ തോൽപ്പിക്കാൻ തുടങ്ങിയ ബന്ധം എല്ലാ തെരഞ്ഞെടുപ്പിലും തുടരുകയാണ്.

പിഡിപി വർഷങ്ങളായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരാണ്. അവർ മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ല. മതരാഷ്ട്രവാദമുള്ള പ്രസ്ഥാനമായി പിഡിപിയെ വിലയിരുത്തുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News