നിയമസഭാ തെരഞ്ഞെടുപ്പ് : പിഡിപി പിന്തുണ എൽഡിഎഫിന്

പിണറായി വിജയൻ, എം.വി ​​ഗോവിന്ദൻ എന്നിവരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ ധാരണ രൂപപ്പെടുത്തിയതെന്ന് നേതാക്കൾ

Update: 2026-03-22 12:19 GMT

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ പിഡിപി പിന്തുണ എൽഡിഎഫിനാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ അധികാരത്തിൽ വന്നാൽ സഖ്യകക്ഷിക്ക് നൽകുന്ന പരി​ഗണന ലഭിക്കുമെന്ന ഉറപ്പുണ്ടെന്നും നേതാക്കൾ പറഞ്ഞു. സംഘപരിവാർ മതരാഷ്ടത്തെ എതിർക്കാൻ എൽഡിഎഫിനെ കഴിയൂ. യുഡിഎഫ് ഭരിച്ചപ്പോൾ മുദു ഹിന്ദുത്വ സമീപനമായിരുന്നു. എൽഡിഎഫ് എപ്പോഴും എപ്പോഴും മതനിരപേക്ഷ നിലപാട് സ്വീകരിച്ചു. എംവി ഗോവിന്ദനുമായും പിണറായി വിജയനുമായും ചർച്ച നടത്തി. ചർച്ചയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ ധാരണ രൂപപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് മതഭീകരവാദികളും മതനിരപേക്ഷതയും തമ്മിലുള്ള പോരാട്ടമാണെന്നും ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News