തെരഞ്ഞെടുപ്പ് തോൽവി; തിരുത്തൽ നടപടികളിലേക്ക് സിപിഎം
പാർട്ടി വോട്ടിൽ പോലും ചോർച്ചയുണ്ടായതായാണ് വിലയിരുത്തൽ
Update: 2024-06-17 13:23 GMT
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് പിന്നാലെ ഗൗരവകരമായ തിരുത്തൽ നടപടികളിലേക്ക് സിപിഎം. 20 മണ്ഡലങ്ങളിലെ ഫലം വിശദമായി വിലയിരുത്തിയ ശേഷമാണ് പുതിയ നീക്കങ്ങളിലേക്ക് സിപിഎം കടക്കുന്നത്. പാർട്ടി വോട്ടിൽ പോലും ചോർച്ചയുണ്ടായതായാണ് വിലയിരുത്തൽ.
തിരുത്തൽ നടപടികൾക്ക് മാർഗരേഖ ഉണ്ടാക്കാനാണ് പാർട്ടിയുടെ തീരുമാനം. സംസ്ഥാന കമ്മിറ്റിയിലെ ചർച്ച വിശദമായി കേട്ട ശേഷമാവും തുടർനടപടി. സംസ്ഥാന കമ്മിറ്റിയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാർഗരേഖ അന്തിമമാക്കും.
updating