തൃശൂർ ജില്ലയിലെ മണ്ഡലങ്ങളിൽ കോൺഗ്രസ് പ്രാഥമിക സ്ഥാനാർഥി നിർണയം പൂർത്തിയായി

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ ജെനീഷ് കൊടുങ്ങല്ലൂരിൽ പരിഗണനയിൽ

Update: 2026-02-02 05:19 GMT

തൃശൂർ: തൃശൂർ ജില്ലയിലെ മണ്ഡലങ്ങളിൽ കോൺഗ്രസ് പ്രാഥമിക സ്ഥാനാർഥി നിർണയം പൂർത്തിയായി. ജില്ലാ നേതാക്കളുമായി കെപിസിസി നേതൃത്വം ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം.

സിറ്റിംഗ് സീറ്റായ ചാലക്കുടിക്ക് പുറമേ തൃശൂർ, ഒല്ലൂർ, മണലൂർ, കൊടുങ്ങല്ലൂർ, കുന്നംകുളം, ചേലക്കര തുടങ്ങിയ മണ്ഡലങ്ങളിലാണ് ധാരണയായത്.

മുതിർന്ന നേതാവും എഐസിസി സെക്രട്ടറിയുമായ ടി. എൻ പ്രതാപൻ മണലൂരിൽ സ്ഥാനാർഥിയായേക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ ജെനീഷ് കൊടുങ്ങല്ലൂരിൽ പരിഗണനയിൽ. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റോ യുഡിഎഫ് ചെയർമാൻ ടി.വി ചന്ദ്രമോഹനോ തൃശൂരിൽ യുഡിഎഫിനായി മത്സരിച്ചേക്കാം.

Advertising
Advertising

കെപിസിസി സെക്രട്ടറി ഷാജി കോടംകണ്ടത്തിനെയാണ് ഒല്ലൂരിൽ പരിഗണിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി കെ.വി ദാസന് ചേലക്കരയിൽ സ്ഥാനാർഥിയാക്കിയേക്കും. അഡ്വക്കേറ്റ് ടി.എ സജിത്തും അധ്യാപകനായ അരുൺ കരിപ്പാലിനും കുന്നംകുളത്ത് സാധ്യത.

സിറ്റിംഗ് എംഎൽഎ സനീഷ് കുമാർ ജോസഫ് ചാലക്കുടിയിൽ വീണ്ടും മത്സരിക്കും. വടക്കാഞ്ചേരിയിൽ രാജേന്ദ്രൻ അരങ്ങത്തിനാണ് പരി​ഗണന. പുതുക്കാട് മണ്ടലത്തിൽ ഇരിങ്ങാലക്കുട നഗരസഭ മുൻ അധ്യക്ഷ സോണിയ ഗിരിയും നാട്ടികയും സുനിൽ ലാലൂരും കൈപ്പമംഗലത്ത് ടി.എം നാസറും മത്സരിച്ചേക്കാം

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News