അമ്മയുടെ അടുത്തേക്ക് ഓടിയടുത്ത് കുട്ടി; ബസ് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അത്ഭുത രക്ഷപ്പെടൽ

കുട്ടി റോഡ് മുറിച്ചുകടക്കുന്നതാണ് വീഡിയോയിലുള്ളത്

Update: 2026-02-02 05:47 GMT

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ ബസിന് മുന്നിലേക്ക് ഓടിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വലിയ അപകടം ഒഴിവായത്.

കുട്ടി റോഡ് മുറിച്ചുകടക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ സമയത്ത് ബസ് പിറകിൽ നിന്നും വരുന്നുണ്ട്. റോഡിന്‍റെ സമീപത്തായി ഒരു ഓട്ടോറിക്ഷയും രണ്ട് ടൂവീലറുകളും പാര്‍ക്ക് ചെയ്തിട്ടുണ്ട്. കുട്ടി ഓടി വരുന്നത് കണ്ട് ഡ്രൈവര്‍ പെട്ടെന്ന് ബസ് നിര്‍ത്തിയതുകൊണ്ട് മാത്രമാണ് കുഞ്ഞ് രക്ഷപ്പെട്ടത്.

കുഞ്ഞ് ബസിന് അടുത്ത് എത്തിയപ്പോഴാണ് കണ്ടതെന്ന് ഡ്രൈവര്‍ ഷനോജ് പറഞ്ഞു. പെട്ടെന്ന് വെട്ടിച്ചത് കാരണം രക്ഷപ്പെട്ടു. കുട്ടി ബസിന് അടിയിലേക്ക് വീണു എന്നാണ് കരുതിയതെന്നും ഡ്രൈവര്‍ വിശദീകരിച്ചു. സംഭവ ശേഷം ബസ് നിർത്തി മറ്റൊരു ഡ്രൈവറെ ഏൽപ്പിച്ചുവെന്നും രണ്ട് ദിവസം ബസ് ഓടിക്കാൻ പറ്റിയില്ലെന്നും രക്ഷിതാക്കൾക്ക് ഒരു മുന്നറിയിപ്പാണ് സിസി ടിവി ദൃശ്യങ്ങളെന്നും ഷനോജ് കൂട്ടിച്ചേര്‍ത്തു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News