ചെട്ടിയാലത്തൂര്‍ ജി എല്‍ പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളുമായി സ്നേഹസ്പര്‍ശം

Update: 2018-06-06 05:27 GMT
Editor : Jaisy
ചെട്ടിയാലത്തൂര്‍ ജി എല്‍ പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളുമായി സ്നേഹസ്പര്‍ശം
Advertising

ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്റെ പിന്നാക്കാവസ്ഥ മീഡിയവണ്‍ സ്നേഹസ്‍പര്‍ശം പ്രേക്ഷകരിലേക്കെത്തിച്ചിരുന്

വയനാട് ചെട്ടിയാലത്തൂര്‍ ജി എല്‍ പി സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്റെ പിന്നാക്കാവസ്ഥ മീഡിയവണ്‍ സ്നേഹസ്‍പര്‍ശം പ്രേക്ഷകരിലേക്കെത്തിച്ചിരുന്നു. സുമിക്സ് കിഡ്സ് വെയര്‍ ആണ് വിദ്യാര്‍ഥികള്‍ക്കാവാശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.

Full View

സമൂഹത്തില്‍ ഏറ്റവും പിന്നാക്കാവസ്ഥയില്‍ ജീവിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് ചെട്ടിയാലത്തൂര്‍ ജി എല്‍ പി സ്കൂളിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളും. ചെട്ടിയാലത്തൂര്‍ കോളനിയിലെ വിദ്യാര്‍ഥികളുടെ ഏക ആശ്രയമാണ് 1981 ല്‍ സ്ഥാപിതമായ ഈ സര്‍ക്കാര്‍ സ്കൂള്‍. കോളനിയിലെ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സ്നേഹസ്പര്‍ശം പരിപാടിയിലൂടെ മീഡിയവണ്‍ ടിവി സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് സുമിക്സ് കിഡ്സ് വെയര്‍ നടത്തിയ ഇടപെടലിലൂടെയാണ് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. സമൂഹത്തില്‍ പലവിധത്തില്‍ പിന്നോക്കം നില്‍ക്കുന്ന ജനങ്ങളെ മുന്നോട്ട് കൊണ്ടുവരാനാണ് സ്നേഹസ്പര്‍ശം എന്ന പരിപാടി ആരംഭിച്ചത്.

ചടങ്ങില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബാലന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സുമിക്സ് കിഡ്സ് വെയര്‍ മീഡിയ മാനേജര്‍ ജിതേഷ്, പ്രധാനാധ്യാപകന്‍ ഫ്രാന്‍സിസ്, മുന്‍ അധ്യാപകരായ രാധാകൃഷ്ണന്‍ മാസ്റ്റര്‍ , അപ്പു മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News