വണ്ടൂര്‍ കരുവാറ്റകുന്നില്‍ തെരുവുനായ ശല്യം രൂക്ഷം; അഞ്ഞൂറിലധികം കോഴികളെ കടിച്ചുകൊന്നു

Update: 2018-06-06 00:08 GMT
വണ്ടൂര്‍ കരുവാറ്റകുന്നില്‍ തെരുവുനായ ശല്യം രൂക്ഷം; അഞ്ഞൂറിലധികം കോഴികളെ കടിച്ചുകൊന്നു
Advertising

കന്നുകാലികളെയും നായ്ക്കള്‍ അക്രമിക്കുന്നു

Full View

മലപ്പുറം വണ്ടൂര്‍ കരുവാറ്റകുന്നില്‍ തെരുവുനായ ശല്യം രൂക്ഷമാണ്. അഞ്ഞൂറിലധികം കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു .അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നായ്ക്കളെ പിടികൂടുന്നില്ല

കരുവാറ്റകുന്നിലെ നദീറിന്റെ കോഴിഫാമിലാണ് തെരുനായ്ക്കളുടെ വിളയാട്ടം നടന്നത്. ഇരുമ്പു വല തകര്‍ത്താണ് പത്തിലധികം നായ്ക്കള്‍ ഫാമിലേക്ക് കയറിയത്. അഞ്ഞൂറിലധികം വരുന്ന കോഴികളെ നായ്ക്കള്‍ കടിച്ചുകൊന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കന്നുകാലികളെയും നായ കടിച്ചിരുന്നു. 4 ആടുകളെ കടിച്ചു കൊന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരെയും നായ്ക്കള്‍ അക്രമിക്കുന്നമെന്ന ഭയത്തിലാണ് നാട്ടുകാര്‍. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നടപടി എടുക്കണമെന്ന ആവശ്യവുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളെ സമീപിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

Tags:    

Similar News