കുറ്റിപ്പുറത്ത് ഹോട്ടല്‍ ഭക്ഷണം കഴിച്ച 14 പേര്‍ക്ക് കോളറ

Update: 2018-06-06 00:57 GMT
Editor : Subin
കുറ്റിപ്പുറത്ത് ഹോട്ടല്‍ ഭക്ഷണം കഴിച്ച 14 പേര്‍ക്ക് കോളറ
Advertising

കുറ്റിപ്പുറം ടൌണിലെ അന്നപൂര്‍ണ, വൃന്ദാവന്‍ എന്നീ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് കോളറ പിടിപ്പെട്ടത്. രണ്ട് ഹോട്ടലുകളും ഒരു വ്യക്തിയുടേതാണ്. ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി.

Full View

മലപ്പുറം ജില്ലയില്‍ കോളറ ബാധിച്ചവരുടെ എണ്ണം പതിനാലായി. ഇന്നലെ മാത്രം പുതുതായി ഒമ്പത് പേര്‍ക്കാണ് കോളറ പിടിപെട്ടത്. കുറ്റിപ്പുറത്തെ രണ്ട് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്

കുറ്റിപ്പുറത്തെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കും കുറ്റിപ്പുറം സ്വദേശിയായ മറ്റൊരാള്‍ക്കും കോളറ സ്ഥിരീകരിച്ചു. തിരൂര്‍ വെട്ടം സ്വദേശികളായ ആറുപേര്‍ക്ക് കോളറ പിടിപെട്ടു. തവനൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്കും താനൂരിലെ ഒരാള്‍ക്കും കോളറ ബാധിച്ചു. തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവിലുള്ള മൂന്ന് പേര്‍ക്കും കോളറ സ്ഥിരീകരിച്ചിരുന്നു. കുറ്റിപ്പുറം ടൌണിലെ അന്നപൂര്‍ണ, വൃന്ദാവന്‍ എന്നീ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് കോളറ പിടിപ്പെട്ടത്. രണ്ട് ഹോട്ടലുകളും ഒരു വ്യക്തിയുടേതാണ്. ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി.

കുറ്റിപ്പുറത്തെ മുഴുവന്‍ ഹോട്ടലുകളും തട്ടുകടകളും നാല് ദിവസത്തേക്ക് അടച്ചു. ഈ ദിവസങ്ങളില്‍ ഹോട്ടലുകള്‍ ശുചീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ പരിശോധന കര്‍ക്കശകമാക്കും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News