വായിച്ചും വിശ്രമിച്ചും മാലിന്യം സംസ്കരിക്കാം

പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങളില്‍ വലിച്ചെറിയുന്നത് തടയാന്‍ വ്യത്യസ്തമായ സംസ്കരണ കേന്ദ്രം നിര്‍മിച്ചിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ.

Update: 2018-07-05 06:44 GMT

പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങളില്‍ വലിച്ചെറിയുന്നത് തടയാന്‍ വ്യത്യസ്തമായ സംസ്കരണ കേന്ദ്രം നിര്‍മിച്ചിരിക്കുകയാണ് തിരുവനന്തപുരം നഗരസഭ. വായനക്കും വിശ്രമത്തിനും അവസരമൊരുക്കിയാണ് കഴക്കൂട്ടത്തെ ഈ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ നിര്‍മാണം.

രാവിലെ നടക്കാനിറങ്ങുന്നവര്‍ വീട്ടിലെ മലിന്യങ്ങളുമായാണ് ഇവിടേക്ക് വരുന്നത്. ഇവിടെയെത്തി മാലിന്യങ്ങള്‍ ഏല്‍പ്പിച്ചാല്‍ പിന്നെ ഒന്ന് വിശ്രമിക്കാം, പത്രം വായിക്കാം. മാലിന്യസംസ്കരണ കേന്ദ്രത്തിലെ മുയലുകള്‍ക്കും കിളികള്‍ക്കും തീറ്റ നല്‍കാം. പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാന്‍ നഗരസഭ കണ്ടെത്തിയ പുത്തന്‍ മാര്‍ഗമാണ് ഈ മാലിന്യ സംസ്കരണ യൂണിറ്റ്. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണം. വായനക്കും വിശ്രമത്തിനും ഒരിടം കൂടി ആയതോടെ നാട്ടുകാര്‍ക്കും ഉത്സാഹം.

Advertising
Advertising

മാലിന്യസംസ്കരണത്തിന് രണ്ട് ബിന്നുകളാണ് ഇവിടെ സ്താപിച്ചിരിക്കുന്നത്. മാലിന്യം നല്‍കുന്നവര്‍ക്ക് പിന്നീട് ഇത് ജൈവവളമായി തിരിച്ച് നല്‍കും. പ്ലാസ്റ്റിക്കുകള്‍ സംഭരിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ സംസ്കരണ കേന്ദ്രത്തിന്റെ വരവോടെ മാലിന്യങ്ങള്‍ പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്ന പ്രവണത ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കൂടുതല്‍ സ്ഥലങ്ങളില്‍ ഇതേ മാതൃകയില്‍ മാലിന്യ സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ.

Full View
Tags:    

Similar News