ബിഷപ്പിന്റെ വാദങ്ങൾ പൊളിയുന്നു; കന്യാസ്ത്രീക്കെതിരെ മൊഴി നല്‍കാൻ നിർബന്ധിച്ചതായി മുഖ്യസാക്ഷിയുടെ മൊഴി

ബിഷപ്പ് തന്നെകൊണ്ട് നിർബ്ബന്ധിച്ച് പരാതി എഴുതി വാങ്ങുകയായിരുന്നു എന്ന് മുഖ്യസാക്ഷി സിജോ പൊലീസിന് മൊഴിനൽകി.

Update: 2018-07-09 16:21 GMT

കന്യാസ്ത്രീക്കെതിരെ ജലന്ധർ ബിഷപ്പ് നല്‍കിയ പരാതിയിൽ നിർണായക വഴിത്തിരിവ്. ബിഷപ്പ് തന്നെകൊണ്ട് നിർബ്ബന്ധിച്ച് പരാതി എഴുതി വാങ്ങുകയായിരുന്നു എന്ന് മുഖ്യസാക്ഷി സിജോ പൊലീസിന് മൊഴിനൽകി. കന്യാസ്ത്രീയുടെ സഹോദരൻ ഭീഷണിപ്പെടുത്തുന്നത് സിജോ കണ്ടെന്ന് ബിഷപ്പിന്റെ പരാതിയിൽ ഉണ്ടായിരുന്നു.

കന്യാസ്ത്രീയുടെ ആരോപണങ്ങൾ പ്രതിരോധിക്കാൻ വേണ്ടി ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നടത്തിയ നീക്കങ്ങളാണ് പൊളിയുന്നത്. ബിഷപ്പിന്റെ പരാതിയിൽ മുഖ്യ സാക്ഷിയായി ചൂണ്ടിക്കാട്ടിയ മുഖ്യസാക്ഷി ഡ്രൈവർ സിജോ തന്നെ ബിഷപ്പിനെതിരെ പൊലീസിന് മൊഴി നൽകി. ബിഷപ്പ് തന്നെകൊണ്ട് നിർബ്ബന്ധിച്ച് കന്യാസ്ത്രീക്കെതിരെ പരാതി നൽകിക്കുകയായിരുന്നുവെന്ന് സിജോ അന്വേഷണ സംഘത്തോട് പറഞ്ഞു.

Advertising
Advertising

കന്യാസ്ത്രീയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയതിന് മുഖ്യ സാക്ഷി സിജോയാണെന്നാണ് ബിഷപ്പ് ചൂണ്ടിക്കാണിച്ചത്. ജലന്ധറിലേക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെ നല്‍കി വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങുകയായിരുന്നുവെന്നും ഇയാൾ മൊഴി നല്‍കിയിട്ടുണ്ട്. നാട്ടിൽ നിന്നുള്ള കത്താണെന്ന് വരുത്തി തീർക്കാൻ സ്ഥലപേരിന്റെ സ്ഥാനത്ത് കോടനാട് എന്ന് എഴുതിയതായും മൊഴിയില്‍ പറയുന്നു. സിജോയുടെ മൊഴി പൊലീസ് കാമറയിൽ പകർത്തിയിട്ടുണ്ട്.

ജലന്തർ ബിഷപ്പിനോട് അടുപ്പമുള്ള വൈദികനായ ആൻറണി മാടശ്ശേരിയുടെ ഡ്രൈവർ ആണ് സിജോ. ആന്റണി മാടശേരി മുഖേനയാണ് ബിഷപ്പ് ഈ നീക്കം നടത്തിയത്. അതേസമയം കർദിനാൾ പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തും.

Full View
Tags:    

Similar News