കാലവര്‍ഷക്കെടുതി തുടരുന്നു: കോട്ടയത്ത് മൂന്നിടത്ത് ഉരുള്‍പൊട്ടി

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് മരം മറിഞ്ഞു വീണു. ട്രെയിനുകള്‍ വൈകിയോടുന്നു

Update: 2018-07-16 04:14 GMT

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോട്ടയം ജില്ലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. പൂഞ്ഞാർ, തീക്കോയി, കൂട്ടിക്കൽ എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. എറണാകുളം -കോട്ടയം റൂട്ടില്‍ മരങ്ങള്‍ വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയിൽ കുട്ടനാട്ടിൽ രണ്ടിടങ്ങളിൽ മട വീണു. ആറുപങ്ക്, ചെറുകായൽ കായൽ എന്നിവിടങ്ങളിലാണ് മട വീഴ്‌ചയുണ്ടായത്

ആലപ്പുഴയില്‍ ചന്തിരൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണ് വൈദ്യുത കമ്പികള്‍ പൊട്ടി. ആളപായമില്ല. മാംഗലൂർ - കൊച്ചുവേളി എക്സ്പ്രസിനു മുകളിലാണ് മരം പൊട്ടിവീണത്. എറണാംകുളം - ആലപ്പുഴ ലൈനില്‍ ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു.

സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്നാനി താലൂക്കിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. 7 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നും മഴ വ്യാഴാഴ്ച വരെ തുടരുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Tags:    

Similar News