ശാസ്ത്രം സാമൂഹിക നീതിയെ ഉയർത്തിപ്പിടിക്കുന്നതാകണം: ടി.ആരിഫലി

യൂറോപ്യൻ നവോഥാനത്തിന് ശേഷം ആധുനിക ശാസ്ത്രം നഷ്ടപ്പെടുത്തിയ മൂല്യവ്യവസ്ഥയെ തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിന് ഇസ്‌ലാമിന്‌ സാധിക്കുമെന്നും ആരിഫലി പറഞ്ഞു.

Update: 2026-01-25 16:25 GMT

കോഴിക്കോട്: ശാസ്ത്രം സാമൂഹിക നീതിയെ ഉയർത്തിപ്പിടിക്കുന്നതാകണം എന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സെക്രട്ടറി ടി.ആരിഫലി. യൂറോപ്യൻ നവോഥാനത്തിന് ശേഷം ആധുനിക ശാസ്ത്രം നഷ്ടപ്പെടുത്തിയ മൂല്യവ്യവസ്ഥയെ തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിന് ഇസ്‌ലാമിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്‌ഐഒ കേരള സംഘടിപ്പിച്ച 'ഉഫ്ഖ്' സയൻസ് ആൻഡ് ടെക്‌നോളജി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ കഴിവുകൾ വിനിയോഗിച്ച് മനുഷ്യ സമൂഹത്തിന് ഗുണകരമാകുന്ന ഇടപെടലുകൾ നടത്തുന്നത് വിശ്വാസിയുടെ ഉത്തരവാദിത്തത്തിൽപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഐഐടി ഖൊരക്പൂർ അസോസിയേറ്റ് പ്രൊഫസർ ഡോ. സഊദ് ഫസൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ, എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ.അബ്ദുൽ വാഹിദ് തുടങ്ങിയവർ സംസാരിച്ചു. ഫെസ്റ്റ് ഡയറക്ടർ ശിബിൻ റഹ്മാൻ സ്വാഗതവും എസ്‌ഐഒ സംസ്ഥാന സെക്രട്ടറി അസ്‌നഹ് താനൂർ നന്ദിയും പറഞ്ഞു.

എസ്‌ഐഒ കേരളയും എസ്‌ഐആറും സംയുക്തമായാണ് 'ഉഫ്ഖ്' സയൻസ് ആൻഡ് ടെക്‌നോളജി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് കടപ്പുറത്തിനടുത്ത് ആസ്പിൻ കോർട്ട്യാർഡിൽ സജ്ജീകരിക്കപ്പെട്ട നഗരിയിൽ വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ സെഷനുകൾ അരങ്ങേറും. മൂന്ന് വേദികളിലായി രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ശാസ്ത്ര സാങ്കേതിക മേഖലയിലെ ശ്രദ്ധേരായ അക്കാദമിക വ്യക്തിത്വങ്ങൾ, കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ സംവദിക്കും.

ക്ലാസ് മുറി മുതൽ ക്വാണ്ടം കമ്പ്യൂട്ടിങ് വരെ, ഇസ്ലാമും ശാസ്ത്രവും: ദൈവശാസ്ത്ര - തത്ത്വചിന്ത സംവാദങ്ങൾ, കാലാവസ്ഥ വ്യതിയാന പഠനങ്ങളിലെ പുനർവിഭാവനകളും മതേതര ആകുലതകളും, ഇസ്ലാം - യുക്തി ചിന്ത - നിരീശ്വര വാദം : സംവാദങ്ങൾ, പ്രകൃതി - കാലാവസ്ഥ - ജെൻഡർ: ശാസ്ത്ര വ്യവഹാരങ്ങളും നടപടിക്രമങ്ങളും തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ പ്രമുഖ അക്കാദമിക വ്യക്തിതങ്ങളായ ചാൾസ് ഹിർഷക്കിന്റ്, ഡോ.കരുണ വെയിലൻഗ, ഡോ.സഊദ് അഫ്‌സൽ, ഗീത ചാഡ, സാക്കി കിർമാണി, ഡോ. കെ.എൻ സുനന്ദൻ, ഡോ. താമരൈ സെൽവൻ, അബു സുബ്ഹാൻ, ഡോ. സി.പി രാജേന്ദ്രൻ, അജ്മൽ അൽത്താഫ്, ഹാബേൽ അൻവർ, ഡോ. എസ്. അനസ്, കെ.കെ ബാബുരാജ്, ഡോ. റഈസ് മുഹമ്മദ് തുടങ്ങിയവർ സംസാരിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Byline - Web Desk

contributor

Similar News