സാദിഖലി തങ്ങൾക്കെതിരായ പരാമർശം; ഉമർ ഫൈസി മുക്കത്തെ ശാസിച്ച് സമസ്ത

ഇത്തരം പ്രവർത്തനം സമസ്തയുടേയോ പ്രവർത്തകരുടേയോ രീതിയല്ലെന്നും ഉടൻ പരിഹാരം കാണണമെന്നും നേതാക്കൾ ഉമർ ഫൈസിക്ക് നിർദേശം നൽകി

Update: 2026-01-25 17:36 GMT

കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ പരാമർശത്തിൽ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തെ ശാസിച്ച് സമസ്ത നേതാക്കൾ. പൈതൃകം വിശദീകരിച്ച് ഉമർ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിൽ പാണക്കാട് തങ്ങൻമാ​രെ സംബന്ധിച്ച് പരാമർശിച്ച ചില പ്രയോഗങ്ങൾ സമസ്തയുടെ ഒരു പ്രവർത്തകനും ഒരിക്കലും ഭൂഷണമല്ലാത്തതും തീർത്തും അപമര്യാദയുമാണെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ എന്നിവർ പറഞ്ഞു.

ഇത്തരം പ്രവർത്തനം സമസ്തയുടേയോ പ്രവർത്തകരുടേയോ രീതിയല്ലെന്നും ഉടൻ പരിഹാരം കാണണമെന്നും നേതാക്കൾ ഉമർ ഫൈസിക്ക് നിർദേശം നൽകി. മേലിൽ ഇത്തരം പ്രവർത്തനങ്ങൾ ആരിൽ നിന്ന് ഉണ്ടായാലും തക്കതായ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു. പാണക്കാട് കുടുംബത്തിനുണ്ടായ പ്രയാസത്തിൽ സമസ്ത നേതാക്കൾ ദുഃഖം രേഖപ്പെടുത്തി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Byline - Web Desk

contributor

Similar News