എം എം ഹസ്സനും ഉമ്മൻ ചാണ്ടിയും പ്രീതാ ഷാജിയുടെ സമരപ്പന്തൽ സന്ദർശിച്ചു

ജപ്തി നടപടിയിൽ നിന്നും ബാങ്ക് അധികൃതർ പിൻമാറണമെന്നാവശ്യപ്പെട്ട് പ്രീതാ ഷാജി നടത്തുന്ന രണ്ടാം ഘട്ട അനിശ്ചിതകാല നിരാഹാര സമരം 6 ദിവസം പിന്നിട്ടു.

Update: 2018-08-04 03:24 GMT
Advertising

ഇടപ്പള്ളിമാനാത്ത് പാടത്തെ പ്രീതാ ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യുന്നതിനുള്ള നടപടിക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. കെപിസിസി പ്രസിഡന്‍റ് എം എം ഹസ്സനും ഉമ്മൻ ചാണ്ടിയും സമരപ്പന്തൽ സന്ദർശിച്ചു. സർക്കാർ ഉചിതമായ നടപടി എടുക്കണമെന്ന് എംഎം ഹസ്സൻ ആവശ്യപ്പെട്ടു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

Full View

ജപ്തി നടപടിയിൽ നിന്നും ബാങ്ക് അധികൃതർ പിൻമാറണമെന്നാവശ്യപ്പെട്ട് പ്രീതാ ഷാജി നടത്തുന്ന രണ്ടാം ഘട്ട അനിശ്ചിതകാല നിരാഹാര സമരം 6 ദിവസം പിന്നിട്ടു. സമരത്തിന് പിന്തുണയുമായി കക്ഷി രാഷ്ടീയ ഭേദമന്യേ നിരവധി ആളുകളാണ് മനാത്ത് പാടത്തേക്ക് എത്തുന്നത്. പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെ.പി സി സി പ്രസിഡന്റ് എം എം ഹസ്സൻ പറഞ്ഞു. മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടിയും പ്രീതാഷാജിയെ സന്ദർശിച്ചു.

സർക്കാർ ഉറപ്പ് പാലിക്കണമെന്നും, അനുഭാവപൂർവമായ നടപടി സ്വീകരിക്കണമെന്നുമാണ് പ്രീതാ ഷാജിയും പറയുന്നത്.

Tags:    

Similar News