മട്ടിമലയില്‍ ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത് 10 കുടുംബങ്ങളുടെ ജീവിത സമ്പാദ്യം

ദുരിത്വാശ്വാസ ക്യാമ്പുകളില്‍ അഭയം കണ്ടെത്തിയെങ്കിലും മനസു മുഴുവന്‍ നടുക്കുന്ന ഓര്‍മയിലാണ്. സര്‍ക്കാര്‍ മതിയായ സഹായം നല്‍കുമെന്ന പ്രതീക്ഷയിലാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇവര്‍ കഴിയുന്നത്.

Update: 2018-08-10 10:31 GMT

കോഴിക്കോട് മട്ടിമലയില്‍ ഉണ്ടായ ഉരുള്‍ പൊട്ടല്‍ കവര്‍ന്നെടുത്തത് പത്ത് കുടുംബങ്ങളുടെ ജീവിത സമ്പാദ്യം. തലനാരിഴക്ക് ജീവന്‍ രക്ഷപ്പെട്ടെങ്കിലും സ്വന്തം വസ്ത്രമല്ലാതെ മറ്റൊന്നും സ്വന്തമായില്ലാത്ത അവസ്ഥയിലാണ് ഇവര്‍.

പാതിരാത്രിയിലെ കൂരിരുട്ടില്‍ മലവെള്ളം കുതിച്ചെത്തിയപ്പോള്‍ സ്വന്തം ജീവനപ്പുറം ഇവര്‍ ഒന്നും ഓര്‍ത്തില്ല.. വീടുകളിലേക്ക് വെള്ളം കയറിയപ്പോള്‍ നാട്ടുകാരെത്തിയാണ് പലരേയും രക്ഷപ്പെടുത്തിയത്. വീടുകളില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്സെത്തി കരക്കെത്തിച്ചു. ഇതു വരെ സ്വരുക്കൂട്ടിയതൊക്കെ പാഞ്ഞെത്തിയ മലവെള്ളം കൊണ്ടു പോകുന്നത് കണ്ടുനില്‍ക്കേണ്ടി വന്നു ഇവര്‍ക്ക്. ലോണെടുത്തും പലിശക്ക് കടം വാങ്ങിയും പണിതുയര്‍ത്തിയ വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ നിലം പറ്റുമ്പോള്‍ നോക്കി നില്‍ക്കാനേ ഇവര്‍ക്ക് സാധിച്ചുള്ളൂ.

ദുരിത്വാശ്വാസ ക്യാമ്പുകളില്‍ അഭയം കണ്ടെത്തിയെങ്കിലും മനസു മുഴുവന്‍ നടുക്കുന്ന ഓര്‍മയിലാണ്. സര്‍ക്കാര്‍ മതിയായ സഹായം നല്‍കുമെന്ന പ്രതീക്ഷയിലാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇവര്‍ കഴിയുന്നത്.

Tags:    

Similar News