താമരശ്ശേരി ചുരത്തിലെ റോഡില്‍ വിള്ളല്‍

താമരശേരി ചുരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിനു പിന്നാലെ രണ്ടാം വളവില്‍ വിള്ളല്‍ വീണിരിക്കുന്നത് വലിയ ആശങ്കക്കാണ് വഴി വെച്ചിരിക്കുന്നത്.

Update: 2018-08-10 11:16 GMT

കോഴിക്കോട് താമരശേരി ചുരത്തില്‍ വിള്ളല്‍. ചുരത്തിലെ രണ്ടാം വളവിലാണ് റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടത്. സമീപത്തെ കെട്ടിടം ചെരിഞ്ഞതും ആശങ്കയുണര്‍ത്തുന്നുണ്ട്.

താമരശേരി ചുരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിനു പിന്നാലെ രണ്ടാം വളവില്‍ വിള്ളല്‍ വീണിരിക്കുന്നത് വലിയ ആശങ്കക്കാണ് വഴി വെച്ചിരിക്കുന്നത്. റോഡിന്റെ കാല്‍ ഭാഗത്തോളം വിണ്ടു കീറി. വിള്ളല്‍ വലുതായിക്കൊണ്ടിരിക്കുന്നതിനാല്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.റോഡിനോട് ചേര്‍ന്നുള്ള കെട്ടിടം ചെരിഞ്ഞ നിലയിലാണ്.

Full View

സ്ഥലത്ത് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ ചെറിയ വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുന്നത്. വിള്ളല്‍ രൂപപ്പെട്ട സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യവും അധികൃതര്‍ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലില്‍ ഒന്നാം വളവിലെ റോഡ് തകര്‍ന്നിരുന്നു. അത് പരിഹരിച്ചതിനു പിന്നാലെയാണ് രണ്ടാം വളവില്‍ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്.

Tags:    

Similar News