ശബരിമല സ്വർണക്കൊള്ള; എൻ. വാസുവിന് ജാമ്യം

90 ദിവസമായിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്

Update: 2026-02-11 06:18 GMT

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ എൻ. വാസുവിന് ജാമ്യം. വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യഹരജിയിൽ കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 90 ദിവസമായിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. തിരുവാഭരണം മുൻ കമ്മീഷ്ണർ കെ.എസ് ബൈജുവിന്‍റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി. 

സ്വർണകൊള്ളയിലെ കട്ടിളപ്പാളി കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻപ്രസിഡന്റും കമ്മീഷണറും ആയിരുന്ന എൻ.വാസു 2025 നവംബർ 11 ന് ആണ് അറസ്റ്റിലാകുന്നത്. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതോടെ ജാമ്യ ഹരജി എൻ.വാസു വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു.മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എസ് ശ്രീകുമാർ, സുധീഷ് കുമാർ എന്നിവർ നേരത്തെ ജയിൽ മോചിതരായിരുന്നു. ഇതിന് പിന്നാലെയാണ് എൻ വാസുവും ജയിൽ മോചിതനാകുന്നത്.

കർശന ഉപാധികളോടെയാണ് വാസുവിന്റേയും ജാമ്യം. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ എൻ.വാസുവിന് സ്വർണക്കൊള്ളയിൽ നേരിട്ട് പങ്ക് ഉണ്ട് എന്നതാണ് എസ്‌ഐടി വാദം

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News