സഹായിക്കാന്‍ ഓടിയെത്തി, മരണത്തെ മുഖാമുഖം കണ്ട് മുഹമ്മദ്

അടുത്ത പ്രദേശത്ത് ഒരു ദുരന്തമുണ്ടായാല്‍ അവിടേക്ക് ഓടിയെത്തുന്നവരാണ് നമ്മളില്‍ പലരും. കണ്ണപ്പന്‍കുണ്ടില്‍ അങ്ങനെ ഓടിയെത്തിയ മുഹമ്മദെന്ന മധ്യവയസ്കന്‍ നേരിട്ടത് ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങള്‍.

Update: 2018-08-12 13:36 GMT

അടുത്ത പ്രദേശത്ത് ഒരു ദുരന്തമുണ്ടായാല്‍ അവിടേക്ക് ഓടിയെത്തുന്നവരാണ് നമ്മളില്‍ പലരും. കോഴിക്കോട് കണ്ണപ്പന്‍ കുണ്ടില്‍ അങ്ങനെ ഓടിയെത്തിയ മുഹമ്മദെന്ന മധ്യവയസ്കന്‍ നേരിട്ടത് ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങള്‍. മണിക്കൂറുകളോളം മരണത്തെ മുഖാമുഖം കണ്ട് ഒരു മരത്തെ കെട്ടിപിടിച്ചാണ് മുഹമ്മദ് രക്ഷപ്പെട്ടത്.

ഈ ഓര്‍മ്മയില്‍ നിന്നും മുഹമ്മദ് മുക്തനായിട്ടില്ല. മുഹമ്മദിനെ പോലെ വീടിന്‍റെ ജനലിനു മുകളില്‍ പിടിച്ചുനിന്ന് രക്ഷപെട്ടവരും, വീടിന്‍റെ മുന്നില്‍ വെള്ളമെത്തിയതറിഞ്ഞ് വീടിന് മുകളില്‍ നിന്നും എടുത്ത് ചാടി രക്ഷപെട്ടവരുമെല്ലാം തങ്ങള്‍ രക്ഷപെട്ടത് അല്‍ഭുതമായിട്ടാണ് കാണുന്നത്. രക്ഷിക്കാന്‍ ആര്‍ത്ത് വിളിച്ചതിനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ രക്ഷിക്കാനാളെത്തുന്നത്. കഴിഞ്ഞ് പോയ ദിവസങ്ങള്‍ വലിയ ഭീതിയോടെയാണ് എല്ലാവരും ഓര്‍ക്കുന്നത്.

Full View
Tags:    

Similar News