കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന് ഇ.ചന്ദ്രശേഖരന്‍

കൂടുതല്‍ സഹായം കേന്ദ്രം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു

Update: 2018-08-13 05:04 GMT

കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് വേണം. കൂടുതല്‍ സഹായം കേന്ദ്രം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. കോഴിക്കോട് ദുരന്ത ബാധിത പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. ബാണാസുര സാഗര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നത് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News