വയനാട്ടില്‍ മണ്ണിടിച്ചില്‍ ഭീഷണി; താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു
നീരൊഴുക്ക് കൂടിയതിനാല്‍ ബാണാസുര സാഗറിന്‍റെ നാലാമത്തെ ഷട്ടറും തുറന്നു. തലപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി.
വയനാട് ജില്ലയിലെ കുറിച്യര്‍ മലയില്‍ ഇന്ന് വീണ്ടും ഉരുള്‍പൊട്ടി. നീരൊഴുക്ക് കൂടിയതിനാല്‍ ബാണാസുര സാഗറിന്‍റെ നാലാമത്തെ ഷട്ടറും തുറന്നു. ഷട്ടറുകള്‍ 230 സെന്‍റീമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്. തലപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായി.
രാവിലെ 11 മണി മുതല്‍ കനത്ത മഴയാണ് വയനാട്ടില്‍. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ കുറിച്യര്‍ മലയില്‍ ഇന്ന് വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. താമരശേരി ചുരത്തില്‍ ഒമ്പതാം വളവില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ ബാണാസുര സാഗറിന്‍റെ നാലാമത്തെ ഷട്ടറും തുറന്നു. തലപ്പുഴയില്‍ ഒഴുക്കില്‍ പെട്ടയാള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നുണ്ട്. പതിമൂവായിരത്തിലധികം ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്.
വെള്ളം ഇറങ്ങിത്തുടങ്ങിയ ഇടങ്ങളില്‍ പലരും തിരിച്ചെത്തിയിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ പലയിടത്തും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുകയാണ്.