9 മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍, ഇരട്ടക്കുട്ടികളെന്ന് സ്കാനിംഗ് റിപ്പോര്‍ട്ട്, ഒടുവില്‍ ഗര്‍ഭമില്ലെന്ന് സ്ഥിരീകരണം; കബളിക്കപ്പെട്ട് ദമ്പതികള്‍

ഇരട്ടക്കുട്ടികളാണെന്ന് ഉറപ്പ് നല്‍കിയ ഡോക്ടറാണ് അവസാന നിമിഷം ഗര്‍ഭമില്ലെന്ന് പറഞ്ഞത്

Update: 2018-08-14 05:28 GMT

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ഗര്‍ഭകാല പരിചരണം ലഭിച്ച യുവതി പ്രസവത്തിനെത്തിയപ്പോള്‍ ഗര്‍ഭമില്ലെന്ന് ഡോക്ടര്‍. സ്കാനിംഗ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് ഗര്‍ഭപാത്രത്തിലുളളത് ഇരട്ടക്കുട്ടികളാണെന്ന് ഉറപ്പ് നല്‍കിയ ഡോക്ടറാണ് അവസാന നിമിഷം ഗര്‍ഭമില്ലെന്ന് പറഞ്ഞത്.

Full View

കോന്നി ചിറ്റൂര്‍ മുക്ക് പുന്നമൂട്ടില്‍ മേലെമുറിയില്‍ അനീഷിന്റെ ഭാര്യ സരിത കഴിഞ്ഞ വര്‍ഷം ജൂലൈ 3 മുതലാണ് പത്തനംതിട്ട ജനറല്‍ ആശുപത്രി ഗൈനക്കോളജി ഒപി വിഭാഗത്തില്‍ ആദ്യമായി ചികിത്സ തേടിയെത്തിയത്. അന്നു മുതലുള്ള മെഡിക്കല്‍ രേഖകള്‍ ഇവരുടെ കൈവശമുണ്ട്. രണ്ട് തവണ സ്കാനിംഗ് നടത്തി.

Advertising
Advertising

ഗര്‍ഭിണിക്ക് സമാനമായ ശാരീരിക പ്രത്യേകതകളും സരിതയ്ക്കുണ്ടായിരുന്നു. എന്നാല്‍ 9 മാസം കഴിഞ്ഞിട്ടും പ്രസവ തിയതി നല്‍കിയിരുന്നില്ല. അസ്വസ്ഥത അനുഭവപ്പെട്ട സരിതയെ സ്വകാര്യ ക്ലിനിക്കില്‍ പരിശോധിച്ചപ്പോഴാണ് യാഥാര്‍ത്ഥ്യം പുറത്തായത്.

സംഭവമറിഞ്ഞെത്തിയവര്‍ ആശുപത്രിയില്‍ ബഹളം വെച്ചു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഡോക്ടറുമായി സംസാരിച്ചു. ലഭിച്ച വിശദീകരണം ഈ വിധമായിരുന്നു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുന്നതിനൊപ്പം നിയമ നടപടി സ്വീകരിക്കാനാണ് സരിതയുടെയും അനീഷിന്റെയും തീരുമാനം.

Tags:    

Similar News