ചെങ്ങന്നൂരിലെ പാണ്ടനാട് ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തി 

കഴിഞ്ഞ ദിവസം വരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കടന്നുചെല്ലാന്‍ കഴിയാതിരുന്ന മേഖലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Update: 2018-08-18 07:30 GMT

രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്ന ചെങ്ങന്നൂരില്‍ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തി. അഞ്ച് പേരെ തിരിച്ചറിഞ്ഞു. ചെങ്ങന്നൂര്‍ പാണ്ടനാടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം വരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കടന്നുചെല്ലാന്‍ കഴിയാതിരുന്ന മേഖലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളമോ ഭക്ഷണമോ പോലും ഇവര്‍ക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ മാത്രമാണ് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരിലെ കുറച്ച് പ്രദേശങ്ങളിലെങ്കിലും ഭക്ഷണം എത്തിക്കാന്‍ കഴിഞ്ഞത്.

Full View
Tags:    

Similar News