സുപ്രീം കോടതി ജഡ്ജിമാർ കേരളത്തിന് സംഭാവന നൽകും

Update: 2018-08-20 13:09 GMT

സുപ്രീം കോടതി ജഡ്ജിമാർ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് ചിഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അറിയിച്ചു. അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കേരളത്തിലെ പ്രളയത്തെ നേരത്തെ 'അതി ഭീകര ദുരന്തം' എന്ന് സൂചിപ്പിച്ചത് സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര,എ. എം ഖാൻ വിൽക്കർ, ഡി. വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സഹായം പ്രഖ്യാപിച്ചത്. അറ്റോർണി ജനറൽ ഒരു കോടി സംഭാവന പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News